ശൈത്യ കാലത്ത് ദുബായിലേക്ക് ലോകത്തെമ്പാടുനിന്നുള്ള വിനോദ സഞ്ചാരി എത്താറുണ്ട്.ഒരിക്കലെങ്കിലും സന്ദർശിക്കേണ്ട ഇടമാണ് ദുബായ് നഗരമെന്ന് അവർ പറയും .ചിലവേറുമെങ്കിലും ദുബായില്‍ 20 ദിര്‍ഹത്തില്‍ താഴെ ചെലവിൽ ചെയ്യാൻ കഴിയുന്ന 6 കാര്യങ്ങളുണ്ട് .
ദുബായ് സഫാരി പാർക്ക്
ദുബൈ സഫാരി പാർക്ക് ഉടൻ പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കും. അൽ വാർഖാ -5 ൽ സ്ഥിതി ചെയ്യുന്ന സഫാരി പാർക്ക് സ്വദേശികൾക്കും വിദേശികൾക്കും നല്ലൊരു അനുഭവമായിരിക്കും . വന്യജീവി സംരക്ഷണത്തിനും മൃഗ സംരക്ഷണത്തിനുമായി അന്താരാഷ്ട്ര ശ്രമങ്ങൾ ഇവിടെ വ്യകതമാകും.119 ഹെക്ടറിൽ പരന്നുകിടക്കുന്ന ഈ പാർക്കിൽ 250 ഓളം ഇനങ്ങളിൽ 2500 ൽ പരം ജന്തുക്കളും,ആഫ്രിക്കൻ, ഏഷ്യൻ, അറേബ്യൻ, ഓപ്പൺ സഫാരി വില്ലേജ് എന്നീ നാല് വിഭങ്ങളായി വിഭജിച്ചു കാണാൻ കഴിയും. 2020 ഓടെ 5000 ത്തോളം മൃഗങ്ങളെ ഇവിടെ പ്രതീക്ഷിക്കാം.
ഗ്ലോബൽ വില്ലേജ്
3,500 ലേറെ ഷോറൂമുകളിലായി നൂറുകണക്കിന് ബോട്ടിക് ഷോപ്പുകൾ, 23 ഭക്ഷണശാലകൾ, കഫേകൾ, 120 ഫുഡ്, ബീച്ച് കിയോസ്കുകൾ തുടങ്ങിയവയുൾപ്പെടെ ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക, അമേരിക്ക രാജ്യങ്ങളടക്കം ലോകത്തിന്റെ പല ഭാഗത്തു നിന്നുള്ള സംസ്കാരങ്ങളെയും വ്യത്യസ്തകളെയും ഇവിടെ അടുത്തറിയാം .
ദുബായ് ഫൌണ്ടൻ
ഓരോ സന്ദർശകരുടെയും ലിസ്റ്റിൽ ദുബായ് ഫൌണ്ടൻ സന്ദർശിച്ചിരിക്കേണ്ട ഒരിടമാണ്.ബുർജ് ഖലീഫ നദിയിൽ സ്ഥാപിച്ചിട്ടുള്ള ഈ ഫൗണ്ടൈൻ ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ മനുഷ്യ നിർമ്മിത ഫൌണ്ടൻ ആണ്.6,600 ലൈറ്റുകളും 25 നിറമുള്ള പ്രൊജക്ടറുകളുമുണ്ട്. പാശ്ചാത്യ പാരമ്പര്യ സംഗീതങ്ങളുടെ അകമ്പടിയോടെയാണ് ഈ ഫൌണ്ടൻ നിലനിർത്തിയിരുന്നത്.
ദുബായ് ഫ്ലീ മാർക്കറ്റ്
.ദുബായിക്ക് ചുറ്റുമുള്ള വ്യത്യസ്ത സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ഇത്തരം സ്റ്റാളുകളിൽ നിന്നും വിലപേശാൻ നിങ്ങൾക്ക് മിടുക്കുണ്ടെങ്കിൽ ഇഷ്ടപെട്ട സാധനങ്ങൾ സ്വന്തമാക്കാം.ഉപയോഗമില്ലാത്ത വസ്തുവകകളിൽ നിന്നും പണം ഉണ്ടാക്കുകയും ചെയ്യാം.
കോഫി മ്യൂസിയം
കാപ്പി നിരവധി സംസ്കാരങ്ങളുടെ ഒരു അവിഭാജ്യ ഘടകമാണ്. ദുബയിലെ ഹെറിറ്റേജ് ഡിസ്ടിക്റ്റായ അൽ ഫഹീദിയിലെ കോഫി മ്യൂസിയം നിങ്ങൾക്ക് വ്യത്യസ്തമായ രുചികൾ നൽകുന്നു .സുന്ദരമായി ശേഖരിച്ച വസ്തുക്കളും പുരാവസ്തുക്കളും കാണാൻ കഴിയും. പ്രദർശനത്തിന് എത്യോപ്യന്മാർ ഉപയോഗിക്കുന്ന 300 വർഷം പഴക്കമുള്ള കളിമൺ ജഗ്ഗ് ഉണ്ടാകും.
ദുബായ് മ്യൂസിയം
1787 ൽ പണികഴിപ്പിച്ച അൽഫഹീദി കോട്ടയിൽ സ്ഥിതി ചെയ്യുന്ന ഈ മ്യൂസിയം എണ്ണ കണ്ടെത്തുന്നതിനു മുൻപുള്ള എമിരേറ്റ്സ് ചരിത്രം നമുക്ക് പറഞ്ഞ തരും . 1971 ൽ തുറന്ന മ്യൂസിയം, അറബ് ഹൌസുകൾ, മസ്ജിദ്, സൗക്കുകൾ, ഡേറ്റാ ഫാമുകൾ, മരുഭൂമിയിലെ ജീവിതം എന്നിവ നമ്മുടെ മുന്നിൽ വീണ്ടും സൃഷ്ടിച്ചുകാണിക്കും .
Post Your Comments