ന്യൂഡല്‍ഹി: മുതലാഖിന് പ്രത്യേകനിയമം കൊണ്ടുവരാൻ തീരുമാനം. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കും. ബില്ലിന് രൂപം നല്‍കാന്‍ മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ഓഗസ്റ്റിൽ രാജ്യത്ത് മുതലാഖിന് നിരോധനം ഏർപ്പെടുത്തിക്കൊണ്ട് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിരുന്നു. എന്നാല്‍, നിരോധനത്തിന് ശേഷവും മുത്തലാഖ് പ്രകാരം മുസ്ലീംസ്ത്രീകള്‍ നിര്‍ബന്ധിത വിവാഹമോചനത്തിന് വിധേയരാവുന്നതായി കണക്കുകള്‍ പുറത്തുവന്നിരുന്നു.
മുസ്ലീംസ്ത്രീകളുടെ മൗലികാവകാശങ്ങളും ലിംഗസമത്വവും അന്തസ്സും ലംഘിക്കുന്നതാണോ മുത്തലാഖ് എന്ന് പരിശോധിച്ച ശേഷമായിരുന്നു സുപ്രീംകോടതി വിധി പ്രസ്‌താവിച്ചത്. എന്നാൽ നിയമത്തിൽ മുത്തലാഖിന് പ്രത്യേക വകുപ്പില്ലാത്ത കാരണം മൂലം മുത്തലാഖ് വീണ്ടും വ്യാപകമായതോടെ പുതിയ നിയമം കൊണ്ടുവരാൻ തീരുമാനിക്കുകയായിരുന്നു. പ്രത്യേക നിയമം കൊണ്ടുവരുന്നതോടെ മുത്തലാഖിന് പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷ.
Post Your Comments