
മൈസൂരു: രണ്ടര ലക്ഷം രൂപ സംഭാവന നൽകിയ യാചകി പ്രശസ്തി നേടി. സീതാലക്ഷ്മി എന്ന യാചകിയാണ് രണ്ടര ലക്ഷം രൂപ സംഭാവന നൽകിയത്. വർഷങ്ങളായി ഇവർ മൈസൂരിലെ വോണ്ടിക്കോപ്പല്‍ പ്രസന്ന ആഞ്ജനേയ സ്വാമിക്ഷേത്ര നടയില്‍ ഭിക്ഷയാചിക്കുകയാണ്. വർഷങ്ങളായി ദാനം കിട്ടിയ തുക സ്വരൂപിച്ചാണ് വൃദ്ധ ഈ തുക സംഭാവന നൽകിയത്. ഇവർ സംഭാവന നൽകിയത് താൻ വർഷങ്ങളായി ഭിക്ഷയെടുത്തിരുന്ന പ്രസന്ന ആഞ്ജനേയ സ്വാമിക്ഷേത്രത്തിനാണ്. ഈ ക്ഷേത്രത്തിനു മുന്നിൽ ഭിക്ഷ യാചിക്കുന്ന തനിക്ക് ഇതു ഭക്തര്‍ തന്ന തുകയാണ്.ഞാൻ ദെെവത്തിൽ വിശ്വസിക്കുന്നു. ദെെവമാണ് തനിക്ക് എല്ലാം നൽകിയത്. ഇതു സൂക്ഷിക്കാനായി തനിക്കു സാധിക്കുകയില്ല. അതു കൊണ്ട് തന്നെ പരിപാലിക്കുന്ന ക്ഷേത്രത്തിനു തുക കൈമാറാന്‍ തീരുമാനിക്കുകയായിരുന്നു എന്നു സീതാലക്ഷ്മി പറഞ്ഞു
85 വയസുകാരിയായ വൃദ്ധ ഗണേശോത്സവത്തോടനുബന്ധിച്ച് 30,000 രൂപയും ആദ്യം നൽകി. പിന്നീട് രണ്ടു ലക്ഷം രൂപയും സംഭാവന ചെയ്തു. ക്ഷേത്ര ട്രസ്റ്റ് ചെയര്‍മാന്‍ എം. ബസവരാജ് സീതാലക്ഷ്മി തന്ന തുക നീതിയുക്തമായി വിനയോഗിക്കുമെന്നും അവരെ സംരക്ഷിക്കുമെന്നും പറഞ്ഞു. സംഭവം വാര്‍ത്തയായി മാറിയതോടെ നിരവധി സീതാലക്ഷ്മിക്ക് കൂടുതല്‍ തുക ദാനം ചെയ്യുന്നുണ്ട്.
Post Your Comments