കൊച്ചി: സംസ്ഥാനത്ത് പൊതുജനങ്ങളെക്കാള്‍ ഡോക്ടര്‍മാര്‍ വളരെ വേഗം മരണത്തിന് കീഴടങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ഗവേഷണ വിഭാഗം നടത്തിയ പഠനത്തിലാണ് ഈ കാര്യം പറയുന്നത്. ഇന്ത്യയില്‍ ഒരാളുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം 67.9 വയസും കേരളത്തിലേത് 74.9 ഉം ആണ്. എന്നാല്‍ മലയാളി ഡോക്ടര്‍മാര്‍ക്ക് ഇത് 61.75 മാത്രമാണെന്ന് പഠനം പറയുന്നു.
കാന്‍സറും ഹൃദയ സംബന്ധമായ രോഗങ്ങളുമാണ് ഡോക്ടര്‍മാരുടെ ദീവന്‍ കവരുന്നതെന്നാണ് പഠനം വ്യക്തമാക്കുന്നത്. മരണകാരണത്തെ കുറിച്ച് പഠനത്തില്‍ പ്രതിപാദിക്കുന്നില്ലെങ്കിലും ഡോക്ടര്‍മാരിലുണ്ടാകുന്ന മാനസിക പിരിമുറുക്കമാണ് വില്ലനെന്നാണ് ഗവേഷകരുടെ അഭിപ്രായം. ‘ഫിസിഷ്യന്‍സ് മോര്‍ട്ടാലിറ്റി ഡാറ്റാ ഫ്രം 2007-2017’ എന്ന പേരില്‍ കഴിഞ്ഞ 10 വര്‍ഷത്തെ വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്. ഇക്കാലയളവിനുള്ളില്‍ 282 ഡോക്ടര്‍മാരാണ് മരണത്തിന് കീഴടങ്ങിയത്. ഇതില്‍ 87 ശതമാനം പുരുഷന്മാരും 13 ശതമാനം സ്ത്രീകളുമാണ്.
Post Your Comments