Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest News

പ്രിയനന്ദനെതിരെയുളള അക്രമം മന്ത്രി എം എം മണി പ്രതികരിച്ചു

തിരുവനന്തപുരം:  ശബരിമല വിഷയത്തില്‍ ഫേസ്ബുക്കിലിട്ട വിവാദപോസ്റ്റിന്‍റെ പേരില്‍ സംവിധായകന്‍ പ്രിയനന്ദനന് നേരെ ആക്രമണം നടത്തിയ സംഭവത്തില്‍ ഫേസ് ബുക്കിലൂടെ പ്രതികരണവുമായി മന്ത്രി എം എം മണി. പ്രിയനന്ദനെ കയ്യേറ്റം ചെയ്യുകയും അദ്ദേഹത്തിന് മേല്‍ ചാണക വെള്ളം ഒഴിക്കുകയും ചെയ്ത നടപടി അത്യന്തം പ്രതിഷേധാര്‍ഹവും അപലപനീയവുമാണെന്ന് ഫേസ്ബുക്കില്‍ എം എം മണി കുറിച്ചു.

മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്

പ്രമുഖ സിനിമ സംവിധായകനും സാംസ്കാരിക പ്രവർത്തകനുമായ ശ്രീ പ്രിയനന്ദനെ ആർ. എസ്.എസ്. സംഘ പരിവാർകാർ കയ്യേറ്റം ചെയ്യുകയും അദ്ദേഹത്തിന് മേൽ ചാണക വെള്ളം ഒഴിക്കുകയും ചെയ്ത നടപടി അത്യന്തം പ്രതിഷേധാർഹവും അപലപനീയവുമാണ്. ഈ നടപടിക്കെതിരെ സാംസ്കാരിക കേരളം ശക്തമായി മുന്നോട്ട് വരിക തന്നെ ചെയ്യും. നവോത്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തതാണോ അദ്ദേഹം ചെയ്ത തെറ്റ്? തങ്ങളുടെ നിലപാടുകളെ അംഗീകരിക്കാത്ത എല്ലാവരെയും ആക്രമിക്കുക, നിശ്ശബ്ദരാക്കുക എന്ന ഫാസിസ്റ്റ് ശൈലി കേരളത്തിലും നടപ്പാക്കാമെന്ന് ആർ.എസ്.എസും സംഘ പരിവാർകാരും ധരിക്കുന്നുണ്ടെങ്കിൽ തെറ്റ്. ഇത് കേരളത്തിൽ സാധ്യമാകില്ല. ശ്രീ. പ്രിയനന്ദനെ കയ്യേറ്റം ചെയ്ത ആർ.എസ.എസ്. നടപടിയിൽ ശക്തമായി പ്രതിഷേധിക്കുന്നു.

https://www.facebook.com/mmmani.mundackal/posts/2041501642636508

 

shortlink

Related Articles

Post Your Comments

Related Articles


Back to top button