തിരുവനന്തപുരം: മേയർ വി.കെ. പ്രശാന്തിനെ ആക്രമിച്ച കേസിൽ പ്രതിചേർക്കപ്പെട്ട ബിജെപി കൗൺസിലർമാരുടെ അറസ്റ്റ് തടയുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. തിരുവനന്തപുരം മേയറെ ആക്രമിച്ചു എന്നത് പച്ചനുണയാണ്. വധശ്രമത്തിന് കേസെടുക്കാൻ ഒന്നുമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി കൗൺസിലർമാരെ അറസ്റ്റ് ചെയ്യാനുള്ള നീക്കം കപടനാടകത്തിന്റെ ബാക്കിയാണ്. തിരുവനന്തപുരത്തെ സംഘർഷം സ്വാഭാവികമായി സംഭവിച്ചതാണ്. ബിജെപി അംഗങ്ങൾക്കെതിരെ കേസെടുത്താൽ പ്രത്യാഘാതം വലുതായിരിക്കുമെന്നും കുമ്മനം പറഞ്ഞു.
Post Your Comments