കൊച്ചി: കൊച്ചി മെട്രോ സ്റ്റേഷനുകളോട് ചേർന്നുള്ള വാഹന പാർക്കിംഗ് ഫീസ് കുറയ്ക്കുന്നു. പാർക്കിംഗ് ഫീസ് കുറച്ചുള്ള പുതിയ നിരക്ക് ബുധനാഴ്ച പ്രാബല്യത്തിൽ വരുമെന്ന് കെഎംആർഎൽ എംഡി എ.പി.എം. മുഹമ്മദ് ഹനീഷ് അറിയിച്ചു.
വിവിധ മേഖലകളിൽ നിന്ന് യാത്രക്കാരുടെ പരാതി ഉയർന്നതിനാൽ പാർക്കിംഗ് ഫീസ് കുറയ്ക്കുന്ന കാര്യം പരിഗണിക്കുമെന്നു കഴിഞ്ഞ ദിവസം മുട്ടത്തെ മെട്രോ യാർഡ് സന്ദർശനവേളയിൽ മുഹമ്മദ് ഹനീഷ് വ്യക്തമാക്കിയിരുന്നു. ഡെയ്ലി പാസ് അടക്കം യാത്രക്കാർക്കുള്ള മറ്റ് ആനുകൂല്യങ്ങളും പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.
Post Your Comments