Latest NewsNewsIndia

നീണ്ട 46 വർഷങ്ങൾക്കു ശേഷം കലൈഞ്ജർ കറുത്ത കണ്ണട മാറ്റി

ചെന്നൈ: കരുണാനിധി എന്നു കേൾക്കുമ്പോൾ തന്നെ വെള്ളയുടുപ്പും മഞ്ഞ ഷാളും കറുത്ത കട്ടിക്കണ്ണടയും ധരിച്ചൊരാളാണ് മനസിലെത്തുന്നത്. വർഷങ്ങളായി തന്റെ ഭാഗമായിരുന്ന കറുത്ത കണ്ണട മാറ്റിയിരിക്കുകയാണ് 93കാരനായ കലൈഞ്ജർ.

നീണ്ട 46 വർഷമായി കലൈഞ്ജറെ ആ കണ്ണടയില്ലാതെ ലോകം കണ്ടിട്ടില്ല. ഡോക്ടർ തന്നെയാണ് കരുണാനിധിയോട് കണ്ണാടി മാറ്റാൻ ആവശ്യപ്പെട്ടത്. ഇറക്കുമതി ചെയ്ത ഇളംകറുപ്പ് കണ്ണടയാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. ആദ്യം വിസമ്മതിച്ചെങ്കിലും ഡോക്ടറുടെ നിർബന്ധത്തിന് അദ്ദേഹം വഴങ്ങുകയായിരുന്നു. കനം കുറഞ്ഞ, ജർമൻ ഫ്രെയിം ആണ് കരുണാനിധിയ്ക്കായി പ്രത്യേകം വരുത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button