ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രിയും മുതിർന്ന ഡിഎംകെ നേതാവുമായ എം കരുണാനിധിയെ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശിച്ചു. ചെന്നൈയിലെ ഗോപാല പുരത്തെ വസതിയിലെത്തിയാണ് അസുഖ ബാധിതനായ കരുണാനിധിയെ പ്രധാനമന്ത്രി സന്ദർശിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി ചെന്നെയിലെത്തിയത് തമിഴ് ദിന പത്രമായ ദിന തന്തിയുടെ 75ാം വാർഷിക ആഘോഷം ഉദ്ഘാടനം ചെയ്യുന്നതിനാണ്.
പ്രധാനമന്ത്രിയെ തമിഴ്നാട് ഗവർണറും മുഖ്യമന്ത്രി ഇടപ്പാടി പളനി സ്വാമിയും ചേർന്ന് സ്വീകരിച്ചു. സമൂഹത്തിന്റെ കണ്ണാടിയാണ് മാധ്യമങ്ങളെന്നും ജനങ്ങൾ മാധ്യമങ്ങളിൽ അർപ്പിച്ചിട്ടുള്ള വിശ്വാസ്യത കാത്ത് സൂക്ഷിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ലോകത്ത് വർധിച്ചു വരുന്ന കാലാവസ്ഥാ വ്യതിയാനങ്ങൾ സംബന്ധിച്ചും അതിനെതിരെയുള്ള പോരാട്ടങ്ങൾക്ക് ലോക രാജ്യങ്ങളോടൊപ്പം മാദ്ധ്യമങ്ങളും പങ്കു ചേരണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
പ്രധാനമന്ത്രി മുഖ്യമന്ത്രിയുമായും ഉപ മുഖ്യമന്ത്രിയുമായും ചെന്നൈയിലെ മഴക്കെടുതി സംബന്ധിച്ച് ചർച്ച നടത്തി. വെള്ളപ്പൊക്ക ദുരിതാശ്വാസത്തിന് വേണ്ട എല്ലാ സഹായങ്ങളും കേന്ദ്രസർക്കാർ നൽകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
Post Your Comments