Latest NewsIndia

കരുണാനിധിയുടെ മരണം : തമിഴ്‌നാട്ടില്‍ ഒരാഴ്ച ദു:ഖാചരണം

ചെന്നൈ : ഡി.എം.കെ അധ്യക്ഷനും തമിഴ്‌നാട് മുന്‍മുഖ്യമന്ത്രിയുമായ എം.കരുണാനിധിയുടെ മരണത്തെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ ഒരാഴ്ചത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു. തമിഴ്‌നാട്ടില്‍ നാളെ പൊതു അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. കരുണാനിധിയുടെ മരണത്തെ തുടര്‍ന്ന് തമിഴ്‌നാട്ടിലെമ്പാടും പൊലീസ് സുരക്ഷ ശക്തമാക്കി. ചെന്നൈ കനത്ത പൊലീസ് വലയത്തിലാണ്.

read also :കരുണാനിധി അന്തരിച്ചു

അതേസമയം എം.കരുണാനിധിയുടെ സംസ്‌കാരം ചെന്നൈ മറീനാ ബീച്ചില്‍ നടക്കും. സി.എന്‍.അണ്ണാദുരൈ സമാധിയോട് ചേര്‍ന്ന് കരുണാനിധിയ്ക്ക് അന്ത്യവിശ്രമം ഒരുക്കണമെന്ന് അദ്ദേഹത്തിന്റെ മകനും ഡിഎംകെ വര്‍ക്കിംഗ് പ്രസിഡന്റുമായ എം.കെ.സ്റ്റാലിന്‍ മുഖ്യമന്ത്രി എടപ്പാളി പളനിസാമിയോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം സര്‍ക്കാര്‍ അം?ഗീകരിച്ചതായാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button