തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭാ മേയർ വി.കെ പ്രശാന്തിനെ ബിജെപി കൗൺസിലർമാർ മർദ്ദിച്ചുവെന്ന വ്യാജ പ്രചരണത്തിനെതിരെ തെളിവുകൾ നിരത്തി ബിജെപി. പൊതു സമൂഹത്തെ മേയർ ഇല്ലാത്ത പരുക്ക് ഉണ്ടെന്ന പേരിൽ വഞ്ചിക്കുകയാണ്. മാത്രമല്ല ഓൾ ഇന്ത്യ മെഡിക്കൽ സയൻസിൽ നിന്നുള്ള വിദഗ്ദ്ധ ഡോക്ടർമാർ മേയർക്ക് പരുക്ക് പറ്റിയിട്ടുണ്ടോന്ന് പരിശോധിക്കണമെന്നും ജില്ലാ പ്രസിഡന്‍റ് അഡ്വ എസ്.സുരേഷ് ആവശ്യപ്പെട്ടു.
മേയർ വി.കെ പ്രശാന്തിന് യാതൊരു തരത്തിലുമുള്ള പരിക്കുകൾ ഇല്ലെന്ന് വ്യക്തമാക്കി കൊണ്ടാണ് ബി.ജെ.പി രംഗത്തെത്തിയത്. സ്വന്തം പാർട്ടി അംഗം മുണ്ടിൽ ചവിട്ടിയതിനെ തുടർന്ന് മേയർ മറിഞ്ഞു വീഴുന്നതിന്റെ ദൃശ്യങ്ങൾ ബി.ജെ.പി മാധ്യമങ്ങൾക്ക് മുന്നിൽ പരസ്യപ്പെടുത്തി. മറിഞ്ഞു വീഴുമ്പോൾ പോക്കറ്റ് കീറിയില്ലെന്നും എന്നാൽ പിന്നീട് മേയറുടെ മുറിയിൽ നിന്ന് പുറത്തു വന്നപ്പോൾ എങ്ങനെ പോക്കറ്റ് കീറിയെന്നും ബി.ജെ.പി ചോദിച്ചു.
Post Your Comments