തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ വി കെ പ്രശാന്തിനെതിരായ അക്രമം മുന്‍കൂട്ടി ആസൂത്രണം ചെയ്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപി കൗണ്‍സിലര്‍മാരും മുന്‍കൂട്ടി ആസൂത്രണം ചെയ്തതിനെ തുടര്‍ന്ന് അക്രമികള്‍ക്കൊപ്പം ചേര്‍ന്നു. മുഖ്യമന്ത്രി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മേയറെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
അതീവഗുരുതരാവസ്ഥയിലാണ് മേയര്‍റുടെ നില എന്നാണ് ഡോക്ടര്‍മാര്‍ മുഖ്യമന്ത്രിയെ അറിയിച്ചത്. കഴുത്തിന്റെ പിന്‍ഭാഗത്ത് സാരമായ പരിക്കുണ്ട്. അത് അല്‍പം കൂടി കടന്നിരുന്നെങ്കില്‍ ചലനശേഷി നഷ്ടപ്പെടുമായിരുന്നു. മുഖ്യന്ത്രി പറഞ്ഞു. സന്ദര്‍ശക ഗ്യാലറിയില്‍ നിരവധി കേസുകളില്‍ പ്രതികളായ ആര്‍എസ്‌എസുകാര്‍ കയറിക്കൂടി. ബിജെപി കൗണ്‍സിലര്‍മാരും യാതൊരു പ്രകോപനവും കൂടാതെ നടന്ന അക്രമത്തില്‍ ചേരുകയായിരുന്നു. അക്രമത്തിന് ആര്‍എസ്‌എസാണ് നേതൃത്വം കൊടുത്തത്. മേയറെ അക്രമിച്ച ശേഷം സ്ത്രീകളായ കൊണ്‍സിലര്‍മാര്‍ എല്‍ഡിഎഫിന്റെ വനിതാ കൗണ്‍സിലര്‍മാര്‍ക്കെതിരെ അക്രമം അഴിച്ചുവിട്ടു.
ചില മാധ്യമങ്ങള്‍ ഉന്തിലും തള്ളിലും പെട്ടാണ് അക്രമം നടന്നതെന്ന് റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. അത് തെറ്റാണ്. യാതൊരു പ്രകോപനവും കൂടാതെ നടന്ന ഏകപക്ഷീയമായ ആക്രമണമായിരുന്നു. നഗരസഭയിലെ സംഭവങ്ങള്‍ തീര്‍ത്തും അപലപനീയമാണെന്നും കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments