പത്മാവതിക്ക് നേരെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ചിത്രത്തിന്റെ റിലീസിങ് മാറ്റിവെച്ചിരുന്നു. ഡിസംബര്‍ ഒന്നിനാണ് റിലീസ് തീരുമാനിച്ചിരുന്നത്. ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡിന്റെ അംഗീകാരം വൈകാതെ ലഭിക്കുമെന്നണ് പ്രതീക്ഷയിലാണ് നിര്‍മാതാക്കള്‍. ഇതിനിടെയാണ് ചിത്രത്തിലെ നായികയായ ദീപികക്കെതിരെ വധഭീഷണി ഉയര്‍ന്നത്.
ദീപിക പദുകോണിനെ ജീവനോടെ കത്തിക്കുന്നവര്‍ക്ക് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ് അഖില ഭാരതീയ ക്ഷത്രിയ മഹാസഭ യുവജന വിഭാഗം നേതാവ് ഭുവനേശ്വര്‍ സിങ്.
Post Your Comments