Latest NewsNewsInternational

ഒന്‍പത് വയസുകാരിയേയും വിവാഹം കഴിക്കാമെന്ന നിയമവുമായി ഒരു ഭരണകൂടം

ബാഗ്ദാദ്: ഒന്‍പത് വയസുകാരിയേയും വിവാഹം കഴിക്കാമെന്ന നിയമവുമായി ഒരു ഭരണകൂടം. ഇറാക്ക് ഭരണകൂടമാണ് ക്രൂരവും മനുഷത്വരഹിതവുമായ പുതിയ വിവാഹ നിയമം ഇറക്കിയത്. ഇതിനെതിരെ ഇറാഖില്‍ വ്യാപക പ്രതിഷേധം നടക്കുകയാണ്. ഈ നിയമം നടപ്പിലാക്കുന്നതോടെ ബാലികാ വിവാഹം നിയമവിധേയമാക്കുന്നതിനോടൊപ്പം സ്ത്രീകളുടെ പല അവകാശങ്ങളും ഇല്ലാതാകും.

ഇസ്‌ലാം മതപണ്ഡിതന്മാര്‍ക്ക് ജഫാരി പേഴ്‌സണല്‍ സ്റ്റാറ്റസ് എന്ന പേരില്‍ അറിയപ്പെടുന്ന ഈ നിയമം നടപ്പിലാക്കിയാല്‍ വിവാഹം നടത്തുന്നതിനുള്ള മുഴുവന്‍ അവകാശങ്ങളും ലഭ്യമാകും. ഈ നിയമത്തില്‍
വിവാഹത്തിനു ശേഷമുള്ള ലൈംഗികപീഡനങ്ങള്‍ നിയമാനുസൃതമാക്കുകയും, ഇസ്‌ലാം സ്ത്രീകള്‍ മറ്റു മതത്തില്‍പ്പെട്ട പുരുഷന്മാരെ വിവാഹം കഴിക്കുന്നത് തടയുകയും, ഒന്‍പതുവയസ്സുള്ള കുട്ടികള്‍ക്ക് വിവാഹം കഴിക്കാം എന്നും മറ്റുമുള്ള കാര്യങ്ങളും ഉള്‍പ്പെടുന്നു.

നിയമം ഭേദഗതി ചെയ്യുന്നതിനുള്ള ഈ ബില്ല് നവംബര്‍ ഒന്നിന് മന്ത്രി സഭയില്‍ അവതരിപ്പിക്കുകയും മന്ത്രിസഭ നിയമം അംഗീകരിക്കുകയും ചെയ്തു. ഇറാഖില്‍ വസിക്കുന്ന എല്ലാ ഷിയ യുവതികള്‍ക്കും നിലവില്‍ ലഭ്യമാകുന്ന പല അവകാശങ്ങളും പാര്‍ലമെന്റുകൂടി ഈ നിയമം അംഗീകരിച്ചാല്‍ ഇല്ലാതാകും.

നിയമം നടപ്പിലാക്കരുത് എന്ന ആവശ്യവുമായി മനുഷ്യാവകാശ സംഘടനകളും സ്ത്രീസംഘടനകളും എല്ലാം തന്നെ രംഗത്തെത്തിയിട്ടുണ്ട്. നിയമം നടപ്പിലാക്കിയാല്‍ സ്ത്രീകളുടെ മേലുള്ള മുഴുവന്‍ അവകാശവും ഭര്‍ത്താക്കന്മാര്‍ക്കായിരിക്കും. കൂടാതെ ഭര്‍ത്താവിന്റെ ലൈംഗിക ആവശ്യങ്ങള്‍ ഏതു വിധേനയും ഭാര്യ നടപ്പിലാക്കണം എന്നും നിയമം അനുശാസിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button