KeralaLatest NewsNews

ധനകമ്മി വരും വർഷങ്ങളിൽ കുറയുമെന്ന് മൂഡീസ്

ന്യൂ​ഡ​ൽ​ഹി: 2017-18​ വ​ർ​ഷങ്ങളിൽ ധ​ന​ക​മ്മി ഉ​യ​രു​മെ​ന്ന്​ വ്യക്തമാക്കി അ​മേ​രി​ക്ക​ൻ റേ​റ്റി​ങ്​ ഏ​ജ​ൻ​സി​യാ​യ ‘മൂ​ഡീ​സ്’.എ​ന്നാ​ൽ, കേ​ന്ദ്ര​സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ച വി​വി​ധ ന​ട​പ​ടി​ക​ൾ കാ​ര​ണം വ​രും വ​ർ​ഷ​ങ്ങ​ളി​ൽ ധ​ന​ക​മ്മി കു​റ​യാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും ‘മൂ​ഡീ​സ്​’ വ്യ​ക്​​ത​മാ​ക്കു​ന്നു. 13 വ​ർ​ഷ​ത്തി​നു​ശേ​ഷം ഇ​ന്ത്യ​യു​ടെ റേ​റ്റി​ങ്​ ക​ഴി​ഞ്ഞ​ദി​വ​സം ​ ഉ​യ​ർ​ത്തി​യതിന്റെ പിന്നാലെയാണ് മൂ​ഡീ​സ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.

സാ​മ്പ​ത്തി​ക​രം​ഗ​ത്തെ പ​രി​ഷ്​​കാ​രം​ ഇ​ന്ത്യ​യു​ടെ ഉ​യ​ർ​ന്ന വ​ള​ർ​ച്ച​ക്ക്​ വ​ഴി​യൊ​രു​ക്കു​മെ​ന്ന് മൂ​ഡീ​സ്​ ഇ​ൻ​വെ​സ്​​േ​​റ്റ​ഴ്​​സ്​ സ​ർ​വി​സ്​ വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ വി​ല്യം ഫോ​സ്​​റ്റ​ർ പ​റ​ഞ്ഞു. ഇൗ ​സാ​മ്പ​ത്തി​ക​വ​ർ​ഷം ക​ഴി​ഞ്ഞ ര​ണ്ടു​വ​ർ​ഷ​ങ്ങ​ളി​ലെ പോ​ലെ ധ​ന​ക​മ്മി 6.5 ശ​ത​മാ​ന​മാ​യി​രി​ക്കു​മെ​ന്നാ​ണ്​ ത​ങ്ങ​ൾ ക​രു​തു​​ന്ന​തെ​ന്ന്​ ​ വി​ല്യം ഫോ​സ്​​റ്റ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ബ​ജ​റ്റി​ൽ പ്ര​തീ​ക്ഷി​ച്ച​തിനെ​ക്കാ​ൾ സ​ർ​ക്കാ​റി​​ന്റെവ​രു​മാ​നം കു​റ​യു​ന്ന​തും ചെ​ല​വു​കൂ​ടി​യ​തു​മാ​ണ്​ ഇ​തി​ന്​ കാ​ര​ണമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button