ന്യൂഡൽഹി: റേറ്റിങ് ഉയർത്തിയാൽ പട്ടിണി മാറുമോ എന്ന ചോദ്യവുമായി സീതാറാം യെച്ചുരി. റേറ്റിങ് കണക്കുകള്‍ നേട്ടമാക്കി ജനങ്ങളെ വഞ്ചിക്കുകയാണ് മോദി സര്‍ക്കാർ ചെയ്യുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. “എല്ലാ സൂചികകളും പ്രകടമാക്കുന്നത് ഇന്ത്യാക്കാരുടെ യഥാര്‍ഥ ജീവിതസ്ഥിതി മോശപ്പെട്ടുവെന്നാണ്. വളര്‍ച്ചയും തൊഴില്‍ വളര്‍ച്ചയും ഇടിഞ്ഞു.”
“ഗ്രാമങ്ങളില്‍ ദുരിതവും പട്ടിണിയും പോഷകാഹാരക്കുറവും രൂക്ഷമാണ്. “യെച്ചൂരി ട്വിറ്ററിൽ ആണ് ഇത് വ്യക്തമാക്കിയത്. അന്താരാഷ്ട്ര ക്രെഡിറ്റ് റേറ്റിങ് ഏജന്‍സിയായ മൂഡിസ് ഇന്ത്യയുടെ റേറ്റിങ്ങിൽ വര്‍ധന വരുത്തിയത് കേന്ദ്രസര്‍ക്കാര്‍ നേട്ടമായി ഉയര്‍ത്തികാട്ടുന്നതിനെതിരെ പ്രതികരിക്കുകയായിരുന്നു യെച്ചൂരി.
Post Your Comments