ന്യൂഡല്‍ഹി : ആര് എന്തൊക്കെ പറഞ്ഞാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ വളര്‍ച്ചയുടെ പാതയിലെന്നാണ് പഠനങ്ങള്‍ പറയുന്നത്. മാത്രമല്ല, ഏറ്റവും പെട്ടെന്നു വളര്‍ച്ച നേടുന്ന സമ്പദ് വ്യവസ്ഥയുള്ള രാജ്യമെന്ന ഖ്യാതിയും ഇന്ത്യയ്ക്ക് തന്നെ. ജനുവരി – മാര്‍ച്ച് ത്രൈമാസത്തിലെ ജിഡിപി 7.7 ശതമാനമായി മെച്ചപ്പെടുത്തി. രാജ്യാന്തര വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്‌സ് നടത്തിയ സര്‍വേയില്‍ ജിഡിപി വളര്‍ച്ച 7.3 ശതമാനമാകുമെന്നായിരുന്നു കണ്ടെത്തല്‍. ഒക്ടോബര്‍ – ഡിസംബര്‍ ത്രൈമാസത്തില്‍ 7.2 ആയിരുന്നു ജിഡിപി വളര്‍ച്ച.
പ്രമുഖ ക്രെഡിറ്റ് റേറ്റിങ് ഏജന്‍സിയായ മൂഡീസ് ഇന്ത്യയുടെ ജിഡിപി റേറ്റ് കഴിഞ്ഞ ദിവസം 7.3 ആയി കുറച്ചിരുന്നു. ഇന്ധനവില വര്‍ധനയുടേയും സാമ്പത്തിക നിലയുടേയും അടിസ്ഥാനത്തിലായിരുന്നു ഇത്.
Post Your Comments