
ജിയോ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക 399 രൂപയ്‌ക്കോ അതിനു മുകളിലോ റീച്ചാര്‍ജ് ചെയ്യുന്നവര്‍ക്ക് ലഭിക്കുന്ന പുതിയ ക്യാഷ് ബാക്ക് ഓഫറുകള്‍ ലഭിക്കുക നവംബർ 25 വരെ മാത്രം.ഓഫറുകള്‍ എല്ലാം തന്നെ കുറച്ചുകൊണ്ടിരിക്കുന്ന ജിയോ നിലവിൽ നൽകുന്ന ലാഭകരാമായ ഓഫർ ആണിത്. പുതിയ ഓഫർ പ്രകാരം പ്രൈം അംഗങ്ങള്‍ക്ക് ജിയോ തിരികെ നല്‍കുന്ന പണം കറന്‍സിയായല്ല പകരം ജിയോയുടെ ഡിജിറ്റല്‍ വാലറ്റിലേക്കും ക്യാഷ് ബാക്ക് വൗച്ചറായുമാണ് ഉപഭോക്താക്കൾക്ക് ലഭിക്കുക. ഈ ക്യാഷ് ഉപയോഗിച്ച് ഉപഭോതാക്കള്‍ക്ക് ആമസോണ്‍, പേടിഎം പോലെയുള്ള ഓണ്‍ലൈന്‍ ഷോപ്പുകളില്‍ നിന്നും ഉത്പന്നങ്ങള്‍ വാങ്ങിക്കാന്‍ സാധിക്കുന്നതായിരിക്കും.
399 രൂപയ്ക്കോ അതിനു മുകളിലോ റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് ഇന്‍സ്റ്റന്റ് ക്യാഷ്ബാക്കായി 400 രൂപയും 300 രൂപ ക്യാഷ് ബാക്ക് വൗച്ചറായും ശേഷിക്കുന്ന 1899 രൂപയ്ക്ക് ഇ കൊമേഴ്സ് വെബ്സൈറ്റുകള്‍ വഴിയുള്ള ഷോപ്പിങ്ങിന് ഉപയോഗിക്കാവുന്നതാണ്.
Post Your Comments