കുവൈത്ത്: കുവൈത്തിൽ ജോലി ചെയ്യുന്ന പ്രവാസി അധ്യാപകരെ പിരിച്ചുവിടാൻ നീക്കം നടക്കുന്നതായി റിപ്പോർട്ട്. വിദ്യാഭ്യാസ മന്ത്രാലയത്തോടു സിവിൽ സർവീസ് കമ്മീഷൻ ഇക്കാര്യം ആവശ്യപ്പെട്ടു. പ്രവാസികളായ 1507 അധ്യാപകരെ പിരിച്ചുവിടുന്നത് ആവശ്യപ്പെട്ടിരിക്കുന്നത്. 2017-18 അധ്യയന വർഷം മുതൽ ഇവരുടെ സേവനം അവസാനിപ്പിക്കാനാണ് നീക്കം.
പിരിച്ചുവിടാനായി 660 അധ്യാപകരും 584 എക്സിക്യൂട്ടീവുകളും 214 സാമൂഹ്യപ്രവർത്തകരുമായ പ്രവാസികളെയാണ് കുവൈത്ത് ലക്ഷ്യമിടുന്നത്. സ്വദേശിവത്കരണം വിദ്യാഭ്യാസ രംഗത്ത് നടപ്പാക്കാനാണ് ഇത്. കേരളത്തിൽ നിന്നും അനവധി പേരാണ് ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയുന്നത്. ഇതു കാരണം നിരവധി പ്രവാസികളാണ് തൊഴിൽ നഷ്ടമാകുമെന്ന ഭീതിയിൽ കഴിയുന്നത്.
Post Your Comments