Latest NewsNewsIndia

സൈബർ കുറ്റകൃത്യങ്ങൾക്കു പേരുകേട്ട ഗ്രാമങ്ങൾ സൈബർ കുറ്റവാളികളെ ബഹിഷ്കരിക്കാനൊരുങ്ങുന്നു

റാഞ്ചി : സൈബർ കുറ്റകൃത്യങ്ങൾക്കു പേരുകേട്ട ഗ്രാമങ്ങൾ സൈബർ കുറ്റവാളികളെ ബഹിഷ്കരിക്കാനൊരുങ്ങുന്നു. ജാർഖണ്ഡിലെ രണ്ടു ഗ്രാമങ്ങളാണ് സൈബർ കുറ്റകൃത്യങ്ങൾ ചെയ്യുന്ന കുടുംബങ്ങളെ ബഹിഷ്കരിക്കാൻ തീരുമാനിച്ചത്. ഗ്രാമത്തിനുണ്ടായ ദുഷ്പേര് ഇല്ലാതാക്കാൻ ബഹിഷ്കരണ ഉത്തരവിട്ടത് സൈബർ കുറ്റകൃത്യങ്ങൾക്കു പേരുകേട്ട ധൻബാദിലെ ഗോഷ്കോ, ചമൽട്ടി ഗ്രാമത്തലവന്മാരാണ്. ഈ ഗ്രാമത്തിൽനിന്നുള്ളവർ കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ തട്ടിപ്പു നടത്തിയിട്ടുണ്ട്.

ഇൗ ഗ്രാമങ്ങൾ ഉൾപ്പെടുന്ന ഗാണ്ടേ ബ്ലോക്കിലാണ് രാജ്യത്ത് ഏറ്റവും കൂടുതൽ സൈബർ കുറ്റകൃത്യങ്ങൾ നടക്കുന്നതെന്ന് പൊലീസ് പറയുന്നത്. 250 പേർ ഒരു വർഷത്തിനിടെ പിടിയിലായി. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ചോർത്തി പണം തട്ടിയെടുക്കുന്ന യുവാക്കളുടെ സംഘങ്ങൾ സജീവമാണിവിടെ. ഇരയായവരിലേറെയും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുള്ളവരാണ്. കേരളം, തമിഴ്നാട്, മഹാരാഷ്ട്ര, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള പൊലീസ് സംഘം ഇവിടെ പതിവായി റെയ്ഡ് നടത്താറുണ്ട്. ഇതിനോടു ചേർന്നുള്ള ഗിരിഡിക്, ജമാത്ര ജില്ലകളും സൈബർ കുറ്റകൃത്യങ്ങൾക്കു പേരുകേട്ട പ്രദേശങ്ങളാണ്.

shortlink

Post Your Comments


Back to top button