പലമു: ഇനി മുതൽ ഈ ഗ്രാമത്തിൽ സ്ത്രീധനമില്ല. രാജ്യം മുഴുവനുള്ള ജനങ്ങള്‍ക്ക് മാതൃകയായി ജാര്‍ഖണ്ഡിലെ പലമു മേഖലയിലാണ് എണ്ണൂറോളം യുവാക്കളാണ് സ്ത്രീധനത്തിനെതിരായി ഒത്തു ചേര്‍ന്നത്.സ്ത്രീധനത്തിന് സ്വയം വിലക്കേര്‍പ്പെടുത്തി ആ യുവാക്കള്‍ വാങ്ങിയ തുക ഭാര്യാ മാതാപിതാക്കള്‍ക്ക് തിരികെ നല്‍കി. ഇതോടെ അവസാനിച്ചത് നൂറ്റാണ്ടുകളായി നില നില്‍ക്കുന്ന സ്ത്രീധനമെന്ന ശാപമാണ്.
തങ്ങളുടെ ആണ്‍മക്കള്‍ വാങ്ങിയ സ്ത്രീധനം തിരികെ നല്‍കാന്‍ ഇവരുടെ മാതാപിതാക്കളും സമ്മതിക്കുകയായിരുന്നു. ഇതോടെ വലിയൊരു മാറ്റത്തിന് തുടക്കമിട്ടിരിക്കുകയാണ് പലമു മേഖല. കഴിഞ്ഞ ഏപ്രിലില്‍ ഹാജി അലി എന്ന വ്യക്തിയാണ് സ്ത്രീധന നിരോധന പ്രചരണം ആരംഭിച്ചത്. ഈ ഒറ്റയാള്‍ പോരാട്ടം ഇന്ന് സമൂഹത്തെ മുഴുവന്‍ മാറ്റത്തിന്റെ പാതയിലേയ്ക്ക് നയിച്ചു.
ആറു കോടിയിലധികം രൂപയാണ് ഗ്രാമത്തിലെ വീടുകളിലേയ്ക്ക് മടങ്ങിയെത്തിയത്. വിവാഹത്തിന് പണം നല്‍കുന്ന രീതിയും ഏറെക്കുറെ അവസാനിച്ചു. ഇനിയുള്ള ചുരുക്കും ആളുകളും ഈ പാതയിലേയ്ക്ക് ഉടന്‍ എത്തുമെന്ന പ്രതീക്ഷയിലാണ് ഇവര്‍.
Post Your Comments