Latest NewsNewsInternational

1972 ലെ ചാന്ദ്രദൗത്യം നാസ കൃത്രിമമായി സൃഷ്ടിച്ചതെന്ന ആരോപണവുമായി കോണ്‍സ്പിരസി തിയറിസ്റ്റുകള്‍

1972ല്‍ അപ്പോളോ 17 ചന്ദ്രനില്‍ ഇറങ്ങിയ ദൗത്യം യഥാര്‍ത്ഥത്തില്‍ സംഭവിച്ചിട്ടില്ലെന്നും അത് സംബന്ധിച്ച ഫോട്ടോഗ്രാഫുകള്‍ നാസ കൃത്രിമമായി സൃഷ്ടിച്ചതാണെന്നുമുള്ള ആരോപണങ്ങളുമായി കോണ്‍സ്പിരസി തിയറിസ്റ്റുകള്‍ രംഗത്തെത്തി. അന്നത്തെ ഇത് സംബന്ധിച്ച ഫോട്ടോ കൃത്രിമമായി സൃഷ്ടിച്ചതാണെന്നും കാരണം ഇതിലെ മനുഷ്യന് സ്‌പേസ് സ്യൂട്ടില്ലെന്നും കോണ്‍സ്പിരസിക്കാര്‍ എടുത്ത് കാട്ടുന്നു.

1972ലെ അപ്പോളോ 17 മിഷന്‍ ആറാമത്തെതും നാസ നടത്തിയ ഏറ്റവും അവസാനത്തേതുമായ ചാന്ദ്ര ദൗത്യമായിരുന്നു. മനുഷ്യരാശിയുടെ ഏറ്റവും നിര്‍ണായകമായ നേട്ടമായി 1969ല്‍ മനുഷ്യന്‍ ആദ്യമായി ചന്ദ്രനില്‍ കാല് കുത്തിയപ്പോഴും അതിനെ തേജോവധം ചെയ്തുകൊണ്ട് ചില കോണ്‍സ്പിരസി തിയറിസ്റ്റുകള്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ അക്കൂട്ടത്തില്‍ പെട്ടവര്‍ 1972 ദൗത്യത്തെയും കാപട്യമെന്നാരോപിച്ച് അതി ശക്തമായി വിമര്‍ശിച്ചിരിക്കുകയാണ്.

അവസാന ചാന്ദ്രദൗത്യവുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുമ്പോള്‍ തനിക്ക് ചില ഗുരുതരമായ സംശയങ്ങള്‍ ഉയരുന്നുവെന്നാണ് കോണ്‍സ്പിരസി തിയറിസ്റ്റായ ഒരു ജ്യോതിശാസ്ത്രജ്ഞന്‍ ആരോപിക്കുന്നത്. ഈ ചിത്രത്തില്‍ ചാന്ദ്ര ഉപരിതലത്തിലുള്ള മനുഷ്യന്‍ സ്‌പേസ് സ്യൂട്ട് ധരിച്ചിട്ടില്ലെന്നും അതില്ലാതെ ഇവിടെ നില്‍ക്കാനാവില്ലെന്നുമാണ് അദ്ദേഹം സമര്‍ത്ഥിക്കുന്നത്. അതിനാല്‍ ഇത് കൃത്രിമമായി സൃഷ്ടിച്ച ഫോട്ടോഗ്രാഫുകളാണെന്നും അദ്ദേഹം വാദിക്കുന്നു. ഇതുമായി ബന്ധപ്പെട്ട ഒരു ഫോട്ടോയെ വിശകലനം ചെയ്യാനായി സ്ട്രീറ്റ്കാപ് 1 എന്ന യൂസര്‍ നെയിമില്‍ ഇയാള്‍ ഒരു വീഡിയോ അപ്ലോഡ് ചെയ്തിട്ടുമുണ്ട്.

ഈ മിഷന്റെ ഭാഗമായി യൂജിന്‍ സെര്‍നാനും ഹാരിസണ്‍ ജാക്ക് സ്‌കിമിറ്റും 22 മണിക്കൂര്‍ ചന്ദ്രനിലെ ടൗറുസ് ലിട്രോ വാലിയില്‍ ചെലവഴിച്ചതായാണ് അവകാശപ്പെടുന്നത്.എന്നാല്‍ ഇവരുടെ സഹയാത്രികനായ റൊണാള്‍ഡ് ഇവാന്‍സ് അതേ സമയം ചന്ദ്രന് ചുറ്റും തങ്ങളുടെ ആകാശയാനം പ്രദക്ഷിണം ചെയ്യിക്കുകയായിരുന്നു. സെസ്മിക് പ്രൊഫൈലിങ്, അറ്റ്‌മോസ്‌ഫെറിക് കോംപോസിഷന്‍ അനലൈസിസ്, ലൂണാര്‍ സാംപ്ലിങ് അടക്കമുള്ള നിരവധി പരീക്ഷണ പരമ്പരകള്‍ ഈ സംഘം വിജകരയമായി അന്ന് നടത്തിയിരുന്നു. എന്നാല്‍ ഇതെല്ലാം നാസ കൃത്രിമമായി സൃഷ്ടിച്ചതാണെന്നാണ് കോണ്‍സ്പിരസി തിയറിസ്റ്റുകള്‍ ആരോപിക്കുന്നത്.

1972ലെ ചാന്ദ്രദൗത്യം വ്യാജമാണെന്ന് സമര്‍ത്ഥിക്കുന്ന പ്രസ്തുത വീഡിയോ യൂട്യൂബില്‍ ഇപ്പോള്‍ സൂപ്പര്‍ ഹിറ്റാണ് . ചുരുങ്ങിയ സമയത്തിനുള്ളില്‍ 53,000 പേരാണിത് കണ്ടിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ സ്ട്രീറ്റ്കാപ് 1 നല്‍കുന്ന വിവരണവും കേള്‍ക്കാം. ഉചിതമായ സോഫ്റ്റ് വെയര്‍ ഉണ്ടെങ്കില്‍ ഇത്തരത്തിലൊരു ചിത്രം ആര്‍ക്കും എടുക്കാന്‍ സാധിക്കുമെന്നും അയാള്‍ വിവരിക്കുന്നു. ഈ ഫോട്ടോയുടെ വിശ്വാസ്യതയെക്കുറിച്ച് 2009ലും വിവാദങ്ങളും സംശയങ്ങളും ഉയര്‍ന്ന് വന്നിരുന്നുവെന്ന് അയാള്‍ എടുത്ത് കാട്ടുന്നു. ഇതില്‍ നില്‍ക്കുന്ന രൂപത്തിന് നീളമുള്ള മുടിയും ഒരു തരത്തിലുള്ള വെയിസ്റ്റ് കോട്ടുമാണുള്ളതെന്നും ഈ വീഡിയോ ചൂണ്ടിക്കാട്ടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button