Latest NewsNewsIndia

സാമുദായിക മഹാറാലി അനുമതി നിഷേധിച്ചാലും നടത്തും : ഹര്‍ദിക് പട്ടേല്‍

ഗാന്ധിനഗര്‍: സാമുദായിക മഹാറാലി അനുമതി നിഷേധിച്ചാലും നടത്തുമെന്നു വ്യക്തമാക്കി പാട്ടിദാര്‍ അനാമത് ആന്തോളന്‍ സമിതി നേതാവ് ഹര്‍ദിക് പട്ടേല്‍ രംഗത്ത്. മഹാറാലിക്കു അധികൃതര്‍ അനുമതി നിഷേധിച്ചാലും നടത്തുമെന്നാണ് ഹര്‍ദിക് പട്ടേല്‍ അറിയിച്ചത്. ഈ റാലിയില്‍ ഗുജറാത്തിലെ ഭരണകക്ഷിയായ ബിജെപിക്കെതിരായ വലിയ ബോംബ് പുറത്തുവിടുമെന്നും ഹര്‍ദിക് പറഞ്ഞു.

ചില സ്വകാര്യ ചാനലുകളില്‍ ഹര്‍ദിക് പട്ടേലിന്റെ എന്നു പറയുന്ന സെക്‌സ് വീഡിയോ പുറത്തു വിട്ടിരുന്നു. വീഡിയോ തന്റെ അല്ല, ഇതിനു പിന്നില്‍ ബിജെപിയാണെന്നു ഹര്‍ദിക് പറഞ്ഞു. അതിനു പിന്നാലെയാണ് ബി.ജെ.പിയെ വെല്ലുവിളിച്ച് ഹര്‍ദിക് റാലി നടത്തുമെന്നു അറിയിച്ചത്. ഗാന്ധിനഗര്‍ പോലീസ് റാലിക്ക് അനുമതി നിഷേധിച്ചു. ഹര്‍ദിക് നടത്തുന്ന റാലി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ ജന്മദേശമായ മാന്‍സയിലാണ് . റാലിക്കു ദളിത് നേതാവ് ജിഗ്‌നേഷ് മേവാനി പിന്തുണ പ്രഖ്യാപിച്ചു. കോണ്‍ഗ്രസിനെ തെരെഞ്ഞെടുപ്പില്‍ പിന്തുണയ്ക്കുന്ന ഹര്‍ദകിന്റെ റാലി ബിജെപി ആകാംഷയോടെയാണ് നോക്കി കാണുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button