Jobs & VacanciesLatest NewsIndia

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ദേശ-മത അടിസ്ഥാനത്തില്‍ വിദ്യാര്‍ഥികള്‍ സംഘടിക്കുന്നതിനെതിരെ പുതിയ നിർദേശവുമായി യുജിസി

ന്യൂ ഡൽഹി ; ദേശ-മത അടിസ്ഥാനത്തില്‍ കോളേജുകളിൽ വിദ്യാർത്ഥികൾ സംഘടിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തണമെന്ന് യുജിസി. കേരള സര്‍വകലാശാലയും പ്രിന്‍സിപ്പല്‍സ് കൗണ്‍സിലും തമ്മിലുള്ള കേസിലെ കോടതി വിധിയെ തുടർന്ന് നിയമിച്ച സമിതിയുടെ ശുപാര്‍ശ പ്രകാരവും റാഗിങ് തടയാനുള്ള നടപടിയുടെ ഭാഗവുമായാണ്  യുജിസി ഈ നിർദേശവുമായി രംഗത്തെത്തിയത്.
ഇത്തരം കൂട്ടായ്മകളെ ചില മാനേജ്‌മെന്റുകള്‍ പിന്തുണയ്ക്കുന്നുണ്ടെന്നും എന്നാല്‍, ഇതുകൊണ്ട് വിപരീതഫലമേ ഉണ്ടാകൂ എന്നും നിർദേശത്തിൽ പറയുന്നു.

മറ്റു സുപ്രധാന നിർദേശങ്ങൾ ചുവടെ;

ഹോസ്റ്റലുകളിലെ മുറികള്‍ നറുക്കിട്ട് നൽകി വിവിധ പ്രദേശങ്ങളില്‍നിന്നുള്ളവര്‍ക്ക് ഇടകലര്‍ന്ന് താമസിക്കാൻ അവസരം നൽകണം

കലാലയങ്ങളില്‍ രാജ്യത്തിന്റെ വൈവിധ്യം അനുഭവവേദ്യമാക്കണം

ജാതി, മതം, പ്രദേശം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിദ്യാർത്ഥി കൂട്ടായ്മകൾ അനുവദിക്കരുത്

പ്രവേശനോത്സവം മുതിർന്ന കുട്ടികളെ ഉൾപ്പെടുത്തി നടത്തുക

ഇംഗ്ലീഷ് ഭാഷാ കൈകാര്യം ചെയ്യുന്നതിലും പഠനത്തില്‍ പിന്നോക്കം നിൽക്കുന്നവർക്കും മുന്നോട്ട് വരാൻ പ്രത്യേക പരിശീലനം

കോളേജില്‍ ചേരുമ്പോള്‍തന്നെ റാഗിങ് നടന്നാല്‍ എവിടെ, ആരോട് പരാതിപ്പെടണമെന്ന് കുട്ടികൾ അറിഞ്ഞിരിക്കണം പരാതിപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമാക്കി സൂക്ഷിക്കണം.

അടിമ-ഉടമ ബന്ധം മുതിര്‍ന്ന കുട്ടികളും പുതിയ കുട്ടികളും തമ്മിൽ പാടില്ല

റാഗിങ് നടന്നാല്‍ അധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്ന സ്ഥാപനമെന്ന ഖ്യാതി വിവിധ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ നേടിയെടുക്കണം

മെച്ചപ്പെട്ട കൗണ്‍സലിങ് നല്‍കുന്ന സ്ഥാപനങ്ങളുടെ പട്ടിക യു.ജി.സി. തയ്യാറാക്കി മുതിര്‍ന്ന വിദ്യാര്‍ഥികള്‍ക്കും റാഗിങ്ങിന് വിധേയരാകുന്നവര്‍ക്കും മാനസിക പിന്തുണയും കൗണ്‍സലിങ്ങും നല്‍കണം.

നിരന്തരം സര്‍വേ നടത്തി കുട്ടികള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ തിരിച്ചറിയണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button