KeralaLatest News

തീവ്രവാദ സംഘടനകളുമായുള്ള സിപിഎമ്മിന്റെ ബന്ധം അന്വേഷിക്കണമെന്ന് കുമ്മനം രാജശേഖരൻ

തൃശൂർ: “തീവ്രവാദ സംഘടനകളുമായുള്ള സിപിഎമ്മിന്റെ ബന്ധം അന്വേഷിക്കണമെന്നും ഇടതു തീവ്രവാദ പ്രസ്ഥാനങ്ങളും തീവ്രവാദ സംഘങ്ങളും കേരളത്തിന്റെ  സമാധാന ജീവിത തകർത്തതായും” ഗുരുവായൂരിൽ കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകൻ ആനന്ദിന്റെ വീട് സന്ദർശിച്ച ശേഷം കുമ്മനം രാജശേഖരൻ മാധ്യമങ്ങളോട് പറഞ്ഞു.

”സിപിഎം തീവ്രവാദികളുടെ കൂട്ട് പിടിച്ച് നാടിനെ കലാപ കലുഷിതമാക്കുന്നു. പാർട്ടി ഗ്രാമങ്ങളിൽ നിന്നു പോലും തീവ്രവാദികൾ പിടിയിലാകുന്നത് ഇതിനു തെളിവാണ്. ഭരണ വർഗ്ഗ പാർട്ടിക്ക് പോലീസ് പാദ സേവ ചെയ്യുകയാണ്. പന്ത്രണ്ട് ആർഎസ്എസ് ബിജെപി പ്രവർത്തകരാണ് ഇടതു കക്ഷികൾ അധികാരത്തിലെത്തിയതിനു ശേഷം കൊല്ലപ്പെട്ടത്. തൃശൂർ ജില്ലയിൽ തന്നെ മൂന്നാമത്തെ കൊലപാതകമാണ് ആനന്ദിന്റേത്. ഭരണ സ്വാധീനമുപയോഗിച്ച് സിപിഎം കേരളത്തിൽ നടപ്പാക്കുന്ന കൊലക്കത്തി രാഷ്ട്രീയത്തെ എന്ത് വില കൊടുത്തും ചെറുക്കുമെന്നും കൊല്ലപ്പെട്ട ആനന്ദിന്റെ കുടുംബത്തിന് സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും കുമ്മനം ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button