Latest NewsCricketSports

ടെസ്റ്റ് മത്സരം ;ഒന്നാം ഇന്നിങ്‌സിൽ ഇന്ത്യക്ക് നിരാശ

കൊൽക്കത്ത ; ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യക്ക് നിരാശ. 172 റണ്‍സിനാണ് ഇന്ത്യ പുറത്തായത്. ലങ്കയുടെ സുരങ്ക ലക്മലാന്റെ ബൗളിങ്ങാണ് ഇന്ത്യയെ തകർത്തത്. മൂന്നാം ദിനമായ ഇന്ന് ഉച്ചഭക്ഷണത്തിന് തൊട്ടുമുൻപ് ഇന്ത്യയുടെ ഇന്നിംഗ്സ് അവസാനിക്കുകയായിരുന്നു.കനത്ത മഴയായതിനാൽ ആദ്യ രണ്ടു ദിവസം മത്സരം നന്നായി നടന്നില്ല.ചേതേശ്വർ പൂജാര(52) വൃദ്ധിമാൻ(29),രവീന്ദ്ര ജഡേജ (22) മുഹമ്മദ് ഷമി (24) ഉമേഷ് യാദവ്(6 നോട്ട് ഔട്ട്)എന്നിവരുടെ ബാറ്റിങ്ങിലൂടെ ഇന്ത്യ ഭേദപെട്ട സ്‌കോർ സ്വന്തമാക്കി.

ലഹിരു ഗാമേജ്, ദിമുത് കരുണരത്നെ, ദിൽറുവാൻ പെരേര എന്നിവർ രണ്ടു വിക്കറ്റുകൾ വീതം ലങ്കയ്ക്കായി നേടി. ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button