Latest NewsCricketSports

ചരിത്ര ജയം സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിനു അഭിനന്ദനവുമായി രാഷ്ട്രപതിയും പ്രധാനമന്ത്രിയും

ഓസ്‌ട്രേലിയയിൽ ചരിത്ര ജയം സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിനു അഭിനന്ദനവുമായി രാഷ്ട്രപതിയും പ്രധാനമന്ത്രിയും.ട്വിറ്ററിലൂടെയാണ് ഇരുവരും ടീമിനെ അഭിനന്ദിച്ചത്. ഓസിസിലെ അവസാന കടമ്പയും കീഴടക്കിയതില്‍ കൊഹ്ലിയെയും സംഘത്തെയും അഭിനന്ദിച്ച രാഷ്ട്രപതി കരുത്തുറ്റ ബാറ്റിംഗു വിസ്സമയകരമായ പേസ് ബൗളിംഗും ടീം വര്‍ക്കുമാണ് ഈ വിജയം സാധ്യമാക്കിയതെന്നുംഇതൊരു ശീലമാക്കാമെന്നും രാഷ്ട്രപതി ട്വീറ്റ് ചെയ്തു.

ചരിത്രവിജയമാണ് ഇന്ത്യ സ്വന്തമാക്കിയതെന്നു പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. ഈ ജയം കൊഹ്ലിയും സംഘവും അര്‍ഹിക്കുന്നുവെന്നും ഒരുപാട് അവിസ്മരണീയ പ്രകടനങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച പരമ്പരയില്‍ ഇന്ത്യയുടെ കരുത്തുറ്റ ടീം വര്‍ക്കും കണ്ടു. വരാനിരിക്കുന്ന പരമ്പരകളിലും വിജയം തുടരട്ടേയെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

71 വര്‍ഷങ്ങൾക്ക് ശേഷമാണ് ഇന്ത്യ ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര സ്വന്തമാക്കുന്നത്. 2-1നാണ് ഇന്ത്യ പരമ്പര നേടിയത്. ഓസ്‌ട്രേലിയയില്‍ ഇതിന് മുമ്പ് നടന്ന പതിനൊന്ന് ടെസ്റ്റ് പരമ്പരകളിലം ഇന്ത്യ പരാജയപെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button