Latest NewsKeralaNewsIndia

ബോക്സിങ് താരത്തിന്റെ മരണം : കാരണം മുഖ്യമന്ത്രിയുടെ ഇടപെടൽ

കിക്ക്‌ ബോക്സിങ് രാജ്യാന്തര താരം കെ കെ ഹരികൃഷ്ണൻ ആരോഗ്യ നില വഷളായി മരിക്കാനിടയായത് റായ്പുരിലെ ബി ആർ അംബേദ്‌കർ ആശുപത്രിയിൽ ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുടെ പുത്രഭാര്യയുടെ പ്രസവത്തിനായി തീവ്രപരിചരണ വിഭാഗത്തിൽ നിന്നും മാറ്റിയതിനെത്തുടർന്നാണെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്ത്.

മുഖ്യമന്ത്രി രമൺ സിങിന്റെ പുത്രഭാര്യയുടെ പ്രസവത്തിനായി റായ്പ്പൂർ ആശുപത്രി വി ഐ പി ബ്ലോക്കിൽ നിന്നും മാറ്റിയ രോഗികളിൽ ഒരാൾ ഹരികൃഷ്ണൻ ആയിരുന്നു .ഹരികൃഷ്ണൻ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനായി തുടർ ചികത്സയുടെ ഭാഗമായി തീവ്ര പരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിൽ ആയിരുന്നു.സാധാരണ വാർഡിലെത്തിയതോടെ നില ഗുരുതരമാവുകയായിരുന്നു.വൃത്തിഹീനമായ അന്തരീക്ഷം മണിക്കൂറുകൾക്കുള്ളിൽ അണുബാധയുണ്ടാക്കി.തുടർന്ന് കേരളത്തിലേയ്ക്ക് കൊണ്ടുവരാൻ തീരുമാനിക്കുകയും വൈക്കത്തെ ഇൻഡോ അമേരിക്കൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.അടുത്ത ദിവസം തന്നെ ഹരികൃഷ്ണൻ മരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button