റായ്പൂര്‍ • മുൻ ഛത്തീസ്ഗഡ് മുഖ്യമന്ത്രി അജിത് ജോഗി വെള്ളിയാഴ്ച അന്തരിച്ചു. അദ്ദേഹത്തിന് 74 വയസ്സായിരുന്നു.
ഹൃദയാഘാതത്തെ തുടർന്ന് ഈ മാസം ആദ്യം ജോഗിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് അദ്ദേഹം കോമ അവസ്ഥയിലേക്ക് വഴുതിവീണിരുന്നു.
ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ നിന്നും രാഷ്ട്രീയക്കാരനായു മരിയ ജോഗി സംസ്ഥാനം രൂപീകരിച്ചതിനുശേഷം ഛത്തീസ്ഗഡിലെ ആദ്യത്തെ മുഖ്യമന്ത്രിയായി. 2000 നവംബർ മുതൽ 2003 നവംബർ വരെയാണ് കോൺഗ്രസ് സർക്കാരിൽ മുഖ്യമന്ത്രിയായിരുന്നത്.
2014 ൽ കാങ്കർ ജില്ലയിലെ അന്തഗഡ് സീറ്റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഒത്തുകളി ആരോപിച്ചു ജോഗിയും അമിത് ജോഗിയും തമ്മിൽ തര്‍ക്കമുണ്ടാകുകയും 2016 ൽ അദ്ദേഹം കോൺഗ്രസുമായി പിരിയുകയും ചെയ്തു.
പിന്നീട് അദ്ദേഹം സ്വന്തം സംഘടനയായ ജെ.സി.സി (ജെ) രൂപീകരിച്ചു.
Post Your Comments