Latest NewsKeralaNews

മദ്യലഹരിയില്‍ ജീവനക്കാർ: ബിവറേജസ് കോര്‍പ്പറേഷനില്‍ വിജിലന്‍സ് റെയ്‌ഡ്‌

കോഴിക്കോട്: ബിവറേജസ് കോര്‍പ്പറേഷന് കീഴിലെ മദ്യവില്‍പന കേന്ദ്രങ്ങളില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ അനവധി ക്രമക്കേടുകൾ കണ്ടെത്തി. വിജിലന്‍സ് മേധാവി ലോക്നാഥ് ബെഹ്റയുടെ നിർദ്ദേശപ്രകാരമായിരുന്നു പരിശോധന.

പരിശോധനയിൽ പല ജീവനക്കാരും മദ്യലഹരിയിലാണ് ജോലി ചെയ്യുന്നതെന്ന് കണ്ടെത്തി.മദ്യം മറിച്ചുവില്‍ക്കുക,പണമിടപാടുകളിൽ ക്രമക്കേട്,കൂടാതെ ചില്ലറയില്ലെന്നുപറഞ്ഞ് ബാക്കി തുക നല്‍കാതെ ഉപഭോക്താവിനെ കബളിപ്പിക്കുന്നു തുടങ്ങിയ കുറ്റങ്ങളാണ് പോലീസ് കണ്ടെത്തിയത്. ഇപ്രകാരം ശേഖരിക്കുന്ന ബാക്കി നല്‍കേണ്ട തുക ബിവറേജസ് കോര്‍പറേഷന്റെ സ്ക്വാഡ് കണ്ടെത്തുന്ന പക്ഷം തുകയുടെ 300 ഇരട്ടിവരെ പിഴ ഈടാക്കണമെന്നാണ് വ്യവസ്ഥ.

പല കേന്ദ്രങ്ങളിലും രജിസ്റ്ററുകള്‍ കൃത്യമായി പാലിക്കുന്നുണ്ടായിരുന്നില്ല. ചില ഔട്ട്ലെറ്റുകളില്‍ ബോട്ടിലുകള്‍ ക്രമാതീതമായി പൊട്ടിപ്പോയതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് സംശയം ജനിപ്പിക്കുന്നതെന്നാണ് വിജിലന്‍സിന്റെ വിലയിരുത്തല്‍.ചിലയിടങ്ങളില്‍ ജനപ്രിയ ബ്രാന്‍ഡുകള്‍ വില്‍പന നടത്തുന്നില്ലെന്നും കണ്ടെത്തി.ക്രമക്കേടുകൾ നടത്തിയ ജീവനക്കാർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button