KeralaLatest NewsNews

കെ.എസ്.ആര്‍.ടി.സി പല സര്‍വ്വീസുകളും അവസാനിപ്പിക്കുന്നു കാരണം ഇതാണ്

തിരുവനന്തപുരം: അറ്റകുറ്റപണിക്കുള്ള സ്പെയർപാർടസ് ലഭിക്കാത്ത സാഹചര്യത്തിൽ കെ.എസ്.ആര്‍.ടി.സി പല സര്‍വ്വീസുകളും അവസാനിപ്പിക്കുകയാണ്. പല ഡിപ്പോകളിലും ഇതു കാരണം ബസുകള്‍ക്ക് ക്ഷാമം നേരിടുന്നു. മറ്റു വഴിയില്ലാത്തതിനാൽ സര്‍വ്വീസ് വെട്ടിച്ചുരുക്കുകയാണ് അധികൃതർ ചെയുന്നത്. ഇതോടെ കെ.എസ്.ആര്‍.ടി.സിയുടെ വരുമാനം ഇടിഞ്ഞു.

കെ.എസ്.ആര്‍.ടി.സി ശബരിമല സീസണ്‍ പ്രമാണിച്ച് തീർത്ഥാടകർക്കു വേണ്ടി നിരവധി സര്‍വ്വീസുകൾ നടത്തുന്നുണ്ട്. ഇതു മറ്റു റൂട്ടിലെ സര്‍വ്വീസുകൾ ശബരിമലയിലേക്കുള്ള സര്‍വ്വീസാക്കി ക്രമീകരിച്ചതാണ്. ഇതിനു പകരം ബസ് ഏര്‍പ്പെടുത്താനായി കഴിയാതെ വന്നത് യാത്രക്കാരെ വലയ്ക്കുന്നുണ്ട്. ഇത്തവണ ശബരിമല സീസണില്‍ പുതിയ ബസുകൾ ഒന്നും എത്തിയിട്ടില്ല. കഴിഞ്ഞ തവണ സീസണ്‍ പ്രമാണിച്ച് അഞ്ഞൂറോളം പുതിയ ബസുകളാണ് സര്‍വീസ് നടത്തിയത്. കെ.എസ്.ആര്‍.ടി.സി ഓപ്പറേഷന്‍ വിഭാഗവും ബസുകള്‍ കുറവാണെന്ന് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button