ന്യുഡല്‍ഹി:മുംബൈയിലെ സ്വകാര്യ കമ്പനിയുടെ ഹെലികോപ്റ്ററാണ് കാര്‍ മെക്കാനിക്കുകളെ നന്നാക്കാന്‍ ഏല്‍പ്പിച്ചത്. ഒക്ടോബര്‍ 12 നാണു സംഭവം. ഗോവയിൽ നിന്ന് പൂനെയിലേക്കുള്ള യാത്രയ്ക്കിടെ കോലാപൂരില്‍ വെച്ചാണ് അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് കമ്പനി നിര്‍മ്മിച്ച കോപ്റ്റര്‍ തകരാറിലായത്.എയര്‍ക്രാഫ്റ്റ് മെയ്ന്‍റനന്‍സ് എഞ്ചിനീയര്‍മാരെ കിട്ടാതെ വന്നതോടെ പൈലറ്റ് രണ്ട് കാര്‍ മെക്കാനിക്കുകളെ വിളിച്ചു വരുത്തി ഹെലികോപ്റ്ററിന്‍റെ തകരാറ് പരിശോധിപ്പിക്കുകയായിരുന്നു.
അവിനാഷ് എന്ന പൈലറ്റ് ആണ് ഈ വിരുതൻ.കൃത്യമായ യോഗ്യതയുള്ള എയര്‍ക്രാഫ്റ്റ് മെയ്ന്‍റനന്‍സ് എഞ്ചിനീയര്‍മാര്‍ക്ക് മാത്രമേ ഹെലികോപ്റ്ററും വിമാനങ്ങളും പരിശോധിക്കാന്‍ അനുമതിയുള്ളൂ. എന്തായാലും മെക്കാനിക്കുകള്‍ പരിശോധിച്ച ശേഷം ഹെലികോപ്റ്റര്‍ ഗോവയിലേക്ക് യാത്ര തുടരുകയും സുരക്ഷിതമായി ലാന്‍ഡ് ചെയ്യുകയും ചെയ്തു. അവിനാഷിനെ വിമാനം പറത്തുന്നതില്‍ നിന്ന് വിലക്കിക്കൊണ്ടു ഡയറക്‌ട്രേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ നടപടി സ്വീകരിച്ചു.
Post Your Comments