തിരുവനന്തപുരം : ഭരണകൂടങ്ങള്‍ക്ക് മേല്‍ പറക്കാന്‍ കഴിവുള്ള പക്ഷിയാണ് മാധ്യമങ്ങളെന്ന് മന്ത്രി ജി സുധാകരന് പറഞ്ഞു. ഭരണാധികാരികളും ഏകാധിപതികളുമാണ് മാധ്യമങ്ങളെ ഭയക്കുന്നതെന്നും ഭരണാധികാരികളെ വിമര്‍ശിച്ചതിന്റെ പേരില്‍ മാധ്യമങ്ങളുടെ വായ മൂടിക്കെട്ടാന്‍ ശ്രമിക്കരുതെന്ന് വിഡ്ഢിത്തമാണെന്നും മന്ത്രി വ്യക്തമാക്കി. ദേശീയ മാധ്യമദിനത്തോടനുബന്ധിച്ച് കേരള പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ കമ്മിറ്റി നടത്തിയ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാധ്യമപ്രവര്‍ത്തകരെ തടയുന്നതിലൂടെ മാധ്യമങ്ങളുടെ വായ മൂടിക്കെട്ടാമെന്ന ധാരണയാണ് ഇവര്‍ക്കുള്ളത്. അഭിഭാഷകരുടെ ഈ രോഗത്തിനുള്ള മരുന്ന് കാലംനല്കും. സര്‍ക്കാരിന് മാധ്യമങ്ങളോട് എതിര്‍പ്പില്ല. മാധ്യമങ്ങളുമായി സൗഹാര്‍ദപരമായ അന്തരീക്ഷം നിലനിര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. നിയമത്തിന്റെ ഗുണഫലങ്ങള്‍ സമൂഹത്തിന് നല്‍കുകയെന്ന മഹത്തായ കടമ നിര്‍വഹിക്കേണ്ടവരാണ് അഭിഭാഷകര്‍. എന്നാല്‍ ഒരുകൂട്ടം അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തരുടെ ജോലിക്ക് തടസ്സംനില്ക്കുന്ന സാഹചര്യമാണ്.
Post Your Comments