ചെന്നൈ : ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന പിടികൂടി. നെടുന്തീവിനു സമീപം മത്സ്യബന്ധനം നടത്തിയവരെയാണ് ഇന്ന് നാവികസേന പിടികൂടിയത്. തമിഴ്നാട് നാഗപട്ടണം സ്വദേശികളായ പത്ത് മത്സ്യത്തൊഴിലാളികളെയാണ് സമുദ്രാതിർത്തി ലംഘിച്ചെന്നാരോപിച്ച് നാവികസേന പിടികൂടിയത്.
മത്സ്യത്തൊഴിലാളികളെ കോടതിയിൽ ഹാജരാക്കുമെന്ന് പിന്നീട് ശ്രീലങ്കൻ അധികൃതർ അറിയിച്ചു. തമിഴ്നാട്ടിലെ അക്കരപെത്തൈ സ്വദേശികളാണ് പിടിയിലായത്. നെടുന്തീവിനു സമീപത്തുനിന്നാണ് ഇവരെയും പിടികൂടിയത്. വ്യാഴാഴ്ചയും ശ്രീലങ്കൻ നാവികസേന പത്ത് ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ പിടികൂടിയിരുന്നു.
Post Your Comments