ചാരുംമൂട് : താമരക്കുളത്ത് ക്ഷേത്രങ്ങള്‍ കുത്തിത്തുറന്ന് കവര്‍ച്ച. താമരക്കുളം ചത്തിയറ മുതിരക്കാല ക്ഷേത്രം, വേടരപ്ലാവ് ചെറ്റാരിക്കല്‍ ക്ഷേത്രം എന്നീ ക്ഷേത്രങ്ങള്‍ കുത്തിത്തുറന്നാണ് കവര്‍ച്ച നടന്നത്. ഓഫീസ് മുറിയിലെ മേശയുടെ പൂട്ട് തകര്‍ത്ത ശേഷം മേശക്കുള്ളില്‍ സൂക്ഷിച്ചിരുന്ന ഒന്നരലക്ഷം രൂപയും പത്ത് പവനോളം സ്വര്‍ണവും അപഹരിച്ചു.
മുതിരക്കാല ക്ഷേത്രത്തിനുള്ളില്‍ കയറിയ മോഷ്ടാക്കള്‍ ഓഫീസ് റൂം, സ്റ്റോര്‍ റൂം എന്നിവ കുത്തിത്തുറക്കുകയായിരുന്നു. എന്നാല്‍ ശ്രീകോവില്‍ തുറന്നില്ല. ചെറ്റാരിക്കല്‍ ക്ഷേത്രത്തിനുള്ളില്‍ കയറിയശേഷം ഓഫീസ് മുറിയും ഹാളും കുത്തിത്തുറന്നു. നൂറനാട് പോലീസ് എത്തി പരിശോധന നടത്തി. ഉച്ചയോടെ ആലപ്പുഴയില്‍ നിന്നും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും ക്ഷേത്രങ്ങളിലെത്തി തെളിവെടുപ്പ് നടത്തും.
Post Your Comments