Latest NewsNewsIndia

റഫേല്‍ ഇടപാട്: യുപിഎയെ വിമര്‍ശിച്ച് നിര്‍മല സീതാരാമന്‍ രംഗത്ത്

ന്യൂഡല്‍ഹി: റഫേല്‍ യുദ്ധവിമാന ഇടപാട് സംബന്ധിച്ച് പ്രതിപക്ഷം ഉയര്‍ത്തിയ ആരോപണം നിഷേധിച്ച് പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ രംഗത്ത്. 36 വിമാനങ്ങള്‍ വാങ്ങാനുള്ള ഈ ഇടപാട് സുതാര്യമാണ്. യുപിഎ സര്‍ക്കാര്‍ പ്രതിരോധ മന്ത്രാലയത്തെ പത്തു വര്‍ഷം പിന്നോട്ടടിക്കുന്ന നിലപാടാണ് സ്വീകരിച്ചത്.

യുപിഎ സര്‍ക്കാര്‍ സായുധസേനയെ ശക്തിപ്പെടുത്തതിനു അലഭാവം കാണിച്ചിരുന്നു. അതു കൊണ്ടാണ് 36 റഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ വ്യോമസേനയുടെ അടിയന്തര ആവശ്യം പരിഗണിച്ച് സര്‍ക്കാര്‍ തീരുമാനിച്ചത്. 10 വര്‍ഷം ഭരിച്ചിട്ടും ഇതു പരിഗണിക്കാന്‍ യുപിഎ തയാറായിട്ടില്ല. അവരാണ് ഭരണത്തില്‍ എങ്കില്‍ വ്യോമസേനയുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ വര്‍ഷങ്ങള്‍ തന്നെ വേണ്ടിവരും. പ്രതിരോധ മന്ത്രി ഒരു പത്രസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

യുപിഎ ഭരണകാലത്ത് മുന്നോട്ടുവച്ചതിനേക്കാള്‍ വളരെ ഉയര്‍ന്ന വില നല്‍കിയാണ് മോദി സര്‍ക്കാര്‍ 36 റഫേല്‍ വിമാനങ്ങള്‍ വാങ്ങിയത് എന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്എഎല്‍) എന്ന പൊതുമേഖലാ സ്ഥാപനത്തിന്റെ ചെലവില്‍ ബി.ജെ.പിയുടെ വ്യവസായി സുഹൃത്തുക്കളെ സഹായിക്കുന്നതാണ് ഇടപാട്. 36 റഫേല്‍ വിമാനങ്ങള്‍ വാങ്ങുന്നതിനായി 60,000 കോടി രൂപയാണ് ചെലവാക്കിയത്. യുപിഎ സര്‍ക്കാര്‍ 126 റഫേല്‍ ജെറ്റുകള്‍ വാങ്ങുന്നതിന് 10.2 ബില്ല്യന്‍ ഡോളര്‍ കരാര്‍ നല്‍കിയത്. ഇതിനു പകരംഎന്‍ഡിഎ സര്‍ക്കാര്‍ 8.7 ബില്ല്യന്‍ ഡോളര്‍ ചെലവാക്കി കേവലം 36 റഫേല്‍ വിമാനങ്ങള്‍ സാങ്കേതികവിദ്യ കൈമാറ്റം ചെയ്യാതെ വാങ്ങാന്‍ കരാര്‍ ഒപ്പിട്ടുവെന്നും കോണ്‍ഗ്രസ് പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button