
തിരുവനന്തപുരം: സ്ത്രീകളേയും പെണ്‍കുട്ടികളേയും ശല്യം ചെയ്യുന്ന പൂവാലന്മാരെ കുടുക്കാന്‍ തിരുവനന്തപുരത്തും ഓപ്പറേഷൻ റോമിയോ സജീവമായി. തിരുവനന്തപുരം സിറ്റി പോലീസ് നടത്തിയ പരിശോധനയില്‍ ഇരുനൂറോളം പൂവാലന്മാരാണ് പിടിയിലായത്. പിടികൂടിയത് സ്കൂള്‍, കോളജ്, ബസ് സ്റ്റാന്‍ഡുകള്‍, ആശുപത്രി പരിസരങ്ങള്‍ എന്നിവിടങ്ങളില്‍ വിദ്യാര്‍ഥിനികളെയും സ്ത്രീകളെയും ശല്യപ്പെടുത്തിയവരെയാണ്.
പുരുഷ, വനിതാ പോലീസുകാരെ നഗരത്തില്‍ പലയിടത്തും മഫ്തിയില്‍ വിന്യസിച്ചാണ് പൂവാലന്മാരെ കുടുക്കിയത്. ഇവരില്‍ 80 പേര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് അറിയിച്ചു. കൂടാതെ 120 പേര്‍ക്കെതിരേ പെറ്റിക്കേസെടുത്തു വിട്ടയച്ചു.
Post Your Comments