സ്പോർട്സ് ബൈക്കുകളിൽ എക്കാലത്തെയും പ്രിയപ്പെട്ട വാഹന നിർമ്മാണ കമ്പനിയാണ് യമഹ. ബൈക്കുകളുടെ സവിശേഷതകളിൽ എല്ലാവരെയും ഞെട്ടിക്കുന്ന യമഹ 2018 ൽ ജനങ്ങളെ വിസ്മയം കൊള്ളിക്കാൻ ഒരുങ്ങുകയാണ്. അടുത്ത വർഷം ഫെബ്രുവരിയിൽ തുടങ്ങാൻ ഇരിക്കുന്ന ഓട്ടോ എക്സ്പോയിൽ യമഹയുടെ പുതിയ വാഹനമാകും എബിഎസിന്റെ മികവ് കൂട്ടിക്കലർത്തി YZF-R3 ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കുന്നത്.
നൂതന രീതിയായ എബിഎസ് ഉപയോഗിച്ച് ആദ്യമായി യമഹ പുറത്തിറക്കുന്ന വാഹനം കൂടിയാണ് YZF-R3. ഇതിനോടകം തന്നെ തായ്‌ലൻന്റിലും മറ്റു ചില ഏഷ്യൻ രാജ്യങ്ങളിലും ഈ വർഷം പുറത്തിറക്കും. നല്ല പ്രതികരണത്തോടൊപ്പം വില കുറവ് എന്ന സവിശേഷത കൂടി അവകാശപ്പെടാൻ യമഹയ്ക്ക് കഴിയും.
പ്രധാനമായും പുതിയ വാഹനത്തിൽ ടെലിസ്കോപിക്ക് ഫോർക്ക് ഉപയോഗിച്ചിട്ടുണ്ട്. ഇന്ത്യൻ വിപണിയിൽ ഇറങ്ങുമ്പോൾ എം.ആർ.എഫ് ടയർ നിർമ്മാതാക്കളുടെ മികവുറ്റ കരുത്തും കാണും.
Post Your Comments