![](/wp-content/uploads/2017/11/nayanthara-and-nithya-menon-stills-e1453192225667.jpg)
നന്തി പുരസ്‌ക്കാരം ലഭിച്ച ആദ്യ മലയാളിതാരമാണ് മോഹൻലാൽ എന്നും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.ആന്ധ്ര സര്‍ക്കാരിന്റെ മികച്ച ‘സഹനടനുള്ള ‘പുരസ്‌ക്കാരം ലഭിക്കുന്ന ആദ്യമലയാളിയാണ് മോഹന്‍ലാല്‍. എന്നാൽ നന്തി പുരസ്‌ക്കാരം ഇതിന് മുമ്പും മലയാളിതാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്.2010ൽ ‘ആള മൊഡലൈന്തി’ എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള നന്തി പുരസ്കാരം നേടിയത് നിത്യ മേനോൻ ആണ്. 2011ലെ മികച്ച നടിക്കുള്ള ആന്ധ്ര സര്‍ക്കാറിന്റെ നന്തി അവാര്‍ഡ് ശ്രീരാമരാജ്യം എന്ന ചിത്തത്തിൽ സീതയായി വന്ന നയൻതാരയ്ക്ക് ലഭിച്ചിരുന്നു.2013ല്‍ പുറത്തിറങ്ങിയ നാ ബംഗാരു തല്ലി എന്ന ചിത്രത്തിലെ അഭിനയത്തിന് നടൻ സിദ്ദിഖിനെ തേടിയും നന്തി പുരസ്കാരം എത്തി.കെഎസ് ചിത്ര, യേശുദാസ് തുടങ്ങിയ ഗായകർക്കും നന്തി പുരസ്കാരം നിരവധി തവണ ലഭിച്ചിരുന്നു. ഈ വർഷവും കെ.എസ്. ചിത്ര ഈ പുരസ്കാരം നേടിയിരുന്നു.
Post Your Comments