ന്യൂഡല്‍ഹി: രാജ്യത്തിന്റെ നിക്ഷേപ സാധ്യത റേറ്റിങ് ഉയര്‍ത്തിക്കൊണ്ടുള്ള മൂഡീസ് റിപ്പോര്‍ട്ട് രാജ്യത്തിന്റെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്കുള്ള അംഗീകാരമാണെന്ന് അരുൺ ജെയ്റ്റ്ലി. 14 വര്‍ഷത്തിനിടെ ഇത് ആദ്യമായാണ് മൂഡീസ് റേറ്റിങ് ഉയര്‍ത്തുന്നത്. കഴിഞ്ഞ നാല് വര്‍ഷമായി രാജ്യത്ത് നടപ്പാക്കിയ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്കുള്ള അംഗീകാരമാണ് മൂഡീസ് റേറ്റിങ് റിപ്പോര്‍ട്ട്. ഈ കാലയളവില്‍ സമ്പദ് ഘടനയില്‍ പ്രാബല്യത്തില്‍ വരുത്തിയ പരിഷ്‌കാരങ്ങളാണ് ഇന്ത്യയുടെ വളര്‍ച്ചാ സാധ്യത ഉയര്‍ന്ന നിലയിലേക്ക് എത്തിച്ചതെന്ന് അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കി.
ആഗോള റേറ്റിങ് ഏജന്‍സിയായ മൂഡീസ് രാജ്യത്തിന്റെ നിക്ഷേപ യോഗ്യതാ റേറ്റിങ് ബിഎഎ3യില്‍ നിന്നും ബിഎഎ2 ആയാണ് ഉയര്‍ത്തിയത്. 14 വര്‍ഷത്തിനിടെ ആദ്യമായാണ് മൂഡീസ് രാജ്യത്തിന്റെ റേറ്റിങ് ഉയര്‍ത്തുന്നത്. ഇന്ത്യയുടെ സോവറിന്‍ റേറ്റിങ് ഉയര്‍ത്തിക്കൊണ്ടുള്ള മൂഡീസ് റിപ്പോര്‍ട്ട് ഇന്ത്യയ്ക്കുള്ള ആഗോള അംഗീകാരമാണ്. ഇപ്പോള്‍ പിന്തുടര്‍ന്നു വരുന്ന രീതിയില്‍ ഇനിയും മുന്നോട്ട് പോവാനുള്ള കരുത്താണ് റിപ്പോര്‍ട്ട് തരുന്നതെന്നും ജെയ്റ്റ്‌ലി പറയുകയുണ്ടായി.
Post Your Comments