KeralaLatest NewsNews

എംബിബിഎസ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ : കാരണം തേടി പോലീസ്

കൊച്ചി: കോഴിക്കോട് മുക്കം കെഎംസിടി മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥിനിയായ ഊഷ്മള്‍ ഉല്ലാസിന്റെ ആത്മഹത്യക്കു പിന്നിലെ രഹസ്യം മനസിലാക്കുന്നതിനായി പോലീസ്, ഫേസ്ബുക്ക് പേജും പരിശോധിക്കുന്നു. ഫേസ്ബുക്ക്‌ പോസ്റ്റ്‌ പരിശോധനയില്‍ ഊഷ്മളും സഹപാഠികളും തമ്മില്‍ എന്തോ തര്‍ക്കം നിലനിന്നിരുന്നതായാണ് പോസ്റ്റിലുള്ളത്. വെറുമൊരു പ്രണയനൈരാശ്യം മാത്രമല്ല ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് അവര്‍ വിലയിരുത്തുന്നത്. നവംബര്‍ 13ന് രാത്രി 10.54നാണ് ഊഷ്മള്‍ തന്റെ ഫേസ്ബുക്ക് പേജില്‍ അവസാനമായി എഴുതുന്നത്.

ഊഷ്മളിന്റെ മരണത്തില്‍ സഹപാഠികള്‍ക്കും വലിയ സംശയങ്ങളുണ്ട്. ആരെങ്കിലും എന്തെങ്കിലും ഏതെങ്കിലുമൊരു പേജില്‍ എഴുതുമ്പോള്‍ നിങ്ങള്‍ ഇരയാക്കപ്പെട്ടതായി നിങ്ങള്‍ക്ക് തോന്നിയേക്കും. ആ സമയത്ത് എന്തുക്കൊണ്ടാണ് ഇങ്ങനെ തോന്നിയതെന്ന് ഒരു പക്ഷെ നിങ്ങള്‍ ചിന്തിച്ചേക്കാം. തന്റെ ബാച്ചിനോടോ മറ്റേതെങ്കിലുമൊരു ബാച്ചിനോടോ തനിക്ക് തോന്നുന്ന സ്നേഹവും ദേഷ്യവും നിങ്ങളെ ബാധിക്കുന്നതല്ലെന്നും ഊഷ്മള്‍ അവസാനത്തെ പോസ്റ്റില്‍ കുറിച്ചു. കെഎംസിടി കണ്‍ഫെഷന്‍ എന്ന പേജിലെ തന്റെ ഒരു മുന്‍ പോസ്റ്റിന്മേലുള്ള ഒരു കമന്റ് ഇപ്പോഴാണ് കണ്ടതെന്നു തുടങ്ങുന്നതായിരുന്നു ആ ഇംഗ്ലീഷിലെ പോസ്റ്റ്. യഥാര്‍ത്ഥ പ്രതിയെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ മുഴുവന്‍ തെളിവുകളുമായി പിടിച്ചെന്നും ഈ പോസ്റ്റിന് വന്ന കമന്റില്‍ പറയുന്നു.

ബാക്കിയെല്ലാം നിയമത്തിന്റെ വഴിക്ക് നടക്കുമെന്നും അതിനായി നമുക്ക് ഒരുമിച്ച്‌ മുന്നേറാമെന്നും കമന്റില്‍ പറയുന്നു.പോസ്റ്റില്‍ പരാമര്‍ശിക്കുന്ന കമന്റിന്റെ സ്ക്രീന്‍ ഷോട്ട് സഹിതമാണ് ഊഷ്മള്‍ പോസ്റ്റ് ഇട്ടത്. ഊഷ്മളിന്റെ ഈ പോസ്റ്റിന് വന്ന കമന്റും പൊലീസ് പരിശോധിക്കുകയാണ്. ബുധനാഴ്ചയാണ് കോളേജിന്റെ മൂന്നാം നിലയില്‍ നിന്നും ചാടി അവസാനവര്‍ഷ എം ബി ബിഎസ് വിദ്യാര്‍ത്ഥിനിയും തൃശൂര്‍ ഇടത്തിരുത്തി സ്വദേശിനിയുമായ ഊഷ്മള്‍ ആത്മഹത്യചെയ്തത്. ബുധനാഴ്ച വൈകിട്ട് നാലിന് ക്ലാസ് കഴിഞ്ഞ് ഹോസ്റ്റലില്‍ എത്തിയ ഊഷ്മള്‍ 4.30ന് ഔട്ട് പാസ് എടുത്താണ് പുറത്ത് പോയത്. ഊഷ്മള്‍ ഫോണില്‍ കയര്‍ത്ത് സംസാരിക്കുന്നത് സുരക്ഷാ ജീവനക്കാര്‍ കണ്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button