ചെന്നൈ: ജസ്റ്റിസ് കര്‍ണന്‍ പുസ്തകമെഴുതുന്നു. സുപ്രീംകോടതി ജഡ്ജിമാര്‍ക്കെതിരെ ജസ്റ്റിസ് കര്‍ണന്‍ പുറപ്പെടുവിച്ച ഉത്തരവുകള്‍ ഉള്‍പ്പെടുത്തിയായിരിക്കും പുസ്തകമെന്നാണ് സൂചന. മുന്‍പ് മുതിര്‍ന്ന സുപ്രീം കോടതി ജഡ്ജമാര്‍ക്കെതിരായി പുറപ്പെടുവിച്ച 22 കോടതി ഉത്തരവുകള്‍ ചേര്‍ത്താണ് പുസ്തകമിറക്കുന്നത്. കര്‍ണന്റെ പുറത്തിറങ്ങാനിരിക്കുന്ന ആത്മകഥയ്‌ക്കൊപ്പമാണ് ഈ പുസ്തകവും പ്രസിദ്ധീകരിക്കപ്പെടുക. കര്‍ണന്റെ ആത്മകഥാ രചന അവസാന ഘട്ടത്തിലാണെന്ന് അദ്ദേഹത്തിന്റെ വക്താവ് പീറ്റര്‍ രമേഷ് കുമാര്‍ വ്യക്തമാക്കുന്നു.
കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് കര്‍ണന്‍ ചെന്നൈ ഹൈക്കോടതി ചീഫ് ജസ്റ്റിസിനും മറ്റു ജഡ്ജിമാര്‍ക്കുമെതിരെ ഉന്നയിച്ച ആരോപണങ്ങളെത്തുടര്‍ന്നാണ് കോടതിയലക്ഷ്യ നടപടികള്‍ ആരംഭിച്ചത്. അത് ഒടുവില്‍ കര്‍ണനും സുപ്രീംകോടതി ജഡ്ജിമാരും തമ്മിലുള്ള ഏറ്റുമുട്ടലിലേക്കെത്തുകയായിരുന്നു. കഴിഞ്ഞ മെയ് ഒമ്പതിനാണ് ജസ്റ്റിസ് കര്‍ണന് സുപ്രീം കോടതി ആറു മാസം തടവു ശിക്ഷ വിധിച്ചത്.
Post Your Comments