കൊച്ചിയില്‍ ഫുട്ബോൾ പ്രേമികളെ സന്തോഷിപ്പിച്ച് ഐഎസ്എല്‍ പൂരത്തിനു വര്‍ണാഭമായ തുടക്കം

കൊച്ചി: കൊച്ചിയില്‍ ഫുട്ബോൾ പ്രേമികളെ സന്തോഷിപ്പിച്ച് ഐഎസ്എല്‍ പൂരത്തിനു വര്‍ണാഭമായ തുടക്കം. ഐ.എസ്.എല്‍ സൂപ്പര്‍ ലീഗ് നാലാം പതിപ്പിനെ അവിസ്മരണീയമാക്കിയ ഉദ്ഘാടനത്തിൽ ബോളിവുഡ് താരങ്ങളായ സല്‍മാന്‍ ഖാന്‍റേയും കത്രീന കൈഫിന്റേയും നൃത്തവിസ്മയം സദസിനെ ആവേശം കൊടിമുടിയിൽ എത്തിച്ചു. കായിക, സിനിമാ, രാഷ്ട്രീയ മേഖലകളിലെ പ്രമുഖര്‍ പങ്കെടുത്ത ചടങ്ങിൽ കലൂര്‍ ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേ‍‍ഡിയം മഞ്ഞക്കടലായി മാറിയിരുന്നു.

കേരളാ ബ്ലാസ്റ്റേഴ്സ് ടീമുടമയായ സച്ചിന്‍ തെന്‍ഡുല്‍ക്കർ ഉദ്ഘാടനത്തിനു എത്തിയത് ആവേശം ഇരിട്ടിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, എഫ്.എസ്.ഡി.എല്‍ അധ്യക്ഷ നിത അംബാനി എന്നിവരും ചടങ്ങുകളിൽ പങ്കെടുത്തു. ഉദ്ഘാടന മല്‍സരത്തില്‍ ഏറ്റുമുട്ടുന്ന കേരളാ ബ്ലാസ്റ്റേഴ്സ്, എ.ടി.കെ കൊല്‍ക്കത്ത ടീമുകളുടെ ക്യാപ്റ്റന്‍മാരായ സന്ദേശ് ജിംഗാന്‍, ജോര്‍ഡി ഫിഗറസ് മൊണ്ഡല്‍ എന്നിവരും വേദിയിലെത്തി.

‘എന്തൊക്കെയുണ്ട് വിശേഷങ്ങള്‍’ എന്ന ക്രിക്കറ്റ് ഇതിഹാസ താരം സച്ചിന്‍ മലയാളത്തിൽ ചോദിച്ചത് മലയാളി കായിക പ്രേമികളെ സന്തോഷിപ്പിച്ചു. മലയാള സിനിമാ താരം മമ്മൂട്ടിയും വേദിയിലെത്തിയത് ആവേശം പോരാട്ടത്തിനു തിളക്കം കൂട്ടി.

Share
Leave a Comment