കൊണ്ടോട്ടി: അബുദാബി, റിയാദ് എന്നിവടങ്ങളില്‍ കരിപ്പൂരിലെത്തിയ യാത്രക്കാരിൽ നിന്ന് ആറ് കിലോയ്ക്ക് മേൽ സ്വർണ്ണം പിടിച്ചെടുത്തു.ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്റ്സ് ആണ് സ്വർണ്ണം പിടികൂടിയത്. കോഴിക്കോട് കൂടരഞ്ഞി കൂമ്പാറ കറുത്തേടത്ത് വീട്ടില്‍ ശിഹാബുദ്ദീന്‍ (35), നരിക്കുനി മുട്ടാഞ്ചേരി ഇടക്കണ്ടിയില്‍ വീട്ടില്‍ സജീര്‍ (29) എന്നിവരില്‍ നിന്നാണ് സ്വര്‍ണം കണ്ടെടുത്തത്. കരിപ്പൂരിൽ നിന്ന് വൻതോതിൽ സ്വർണ്ണക്കടത്ത് നടാക്കുന്നതായി അധികാരികൾക്ക് വിവരം കിട്ടിയിരുന്നു.
കർശന പരിശോധന മൂലം ബാംഗ്ലൂർ വഴിയും മറ്റും ആണ് സ്വർണ്ണം കടത്താറുള്ളത്. എന്നാൽ ഇതിനിടെ കരിപ്പൂരിലൂടെയും സ്വർണ്ണ കടത്ത് നടക്കുന്നുണ്ട്. ഇന്നലെ പുലര്‍ച്ചെ 3.30ന് റിയാദില്‍ നിന്നു ഷാര്‍ജ വഴി എയര്‍ അറേബ്യ വിമാനത്തിലാണ് ശിഹാബുദ്ദീന്‍ കരിപ്പൂരിലെത്തിയത്. ഇലക്ട്രിക് ഫാനിൽ ഒളിപ്പിച്ച നിലയിലാണ് 3.147 കിലോ സ്വര്‍ണം ഉണ്ടായിരുന്നത്. 116 ഗ്രാം വീതമുളള 27 സ്വര്‍ണബിസ്കറ്റുകളാണ് ഇയാളില്‍ നിന്ന് മാത്രം കണ്ടെടുത്തത്. ഇവക്ക് 95.82 ലക്ഷം രൂപ വില ലഭിക്കും.
ഇന്നലെ രാവിലെ അബൂദാബിയില്‍ നിന്നുളള ഇത്തിഹാദ് എയര്‍ വിമാനത്തിലാണ് സജീര്‍ കരിപ്പൂരിലെത്തിയത്. പാവയുടെ രൂപത്തിലുള്ള മ്യൂസിക് സിസ്റ്റത്തിന്റെ ബാറ്ററിക്കടിയിലായിട്ടായിരുന്നു സ്വര്‍ണം ഒളിപ്പിച്ചത്. 116 ഗ്രാം വീതമുളള 27 സ്വര്‍ണബിസ്ക്കറ്റുകളാണ് ഇയാളില്‍ നിന്നും കണ്ടെടുത്തത്. 95.84 ലക്ഷം രൂപ വിലയുളള 3.15 കിലോഗ്രാം സ്വര്‍ണമാണ് സജീറില്‍ നിന്ന് പിടികൂടിയത്.
കോഴിക്കോട് നിന്നെത്തിയ ഡിആര്‍ഐ സംഘം ഇരുവരേയും തടഞ്ഞ് ബാഗേജുകള്‍ പരിശോധിച്ചപ്പോഴാണ് കളളക്കടത്ത് കണ്ടെത്തിയത്. ഇരുവരും സ്വര്‍ണക്കടത്ത് കരിയര്‍മാരാണ്. ഒരേ സ്വർണക്കടത്തു സംഘത്തിലെ ആളുകളാണ് ഇരുവരും എന്നാണ് പോലീസ് കരുതുന്നത്.
Post Your Comments