ന്യൂഡല്‍ഹി: മുകുള്‍ റോയ് തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ ഫോണ്‍ ചോര്‍ത്തല്‍ ആരോപണവുമായി രംഗത്ത്. ഈയടുത്താണ് മുന്‍ റെയില്‍വേമന്ത്രി കൂടിയായ മുകുള്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഉപേക്ഷിച്ച് ബി ജെ പിയില്‍ ചേര്‍ന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് തന്റെ സ്വകാര്യ ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തുന്നുവെന്ന് ആരോപിച്ച് അദ്ദേഹം ഇന്ന് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു.
എന്നാല്‍ കേസ് പരിഗണിക്കേണ്ടിയിരുന്ന ജഡ്ജി ഇന്ന് ഇല്ലാതിരുന്നതു കൊണ്ട് കേസ് നവംബര്‍ 20ലേക്ക് മാറ്റിവച്ചു. മുകുള്‍ റോയ് കോടതി നടപടികളില്‍ പങ്കെടുക്കാന്‍ ഇന്നു കോടതിയില്‍ എത്തിയിരുന്നു. ബി ജെ പിയില്‍ ചേര്‍ന്നതിനു ശേഷമുള്ള ആദ്യ പൊതുറാലിയില്‍, തൃണമൂലിനെ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയെന്ന് മുകുള്‍ വിശേഷിപ്പിച്ചിരുന്നു. മമത അനന്തരവന്‍ അഭിഷേക് ബാനര്‍ജിക്ക് വഴിവിട്ട സഹായങ്ങള്‍ ചെയ്യുന്നുണ്ടെന്നും മുകുള്‍ റോയ് ആരോപിച്ചിരുന്നു.
ഇതേ തുടര്‍ന്ന് മുകുള്‍ റോയും അഭിഷേക് ബാനര്‍ജിയുമായി തൃണമൂല്‍ വിട്ടതിനു ശേഷം കടുത്ത വാക്‌പോര് നടന്നിരുന്നു. തൃണമൂലിനെതിരെ ഇതിന് പിന്നാലെയാണ് ഫോണ്‍ ചോര്‍ത്തല്‍ ആരോപണവുമായി മുകുള്‍ രംഗത്തെത്തിയത്. നവംബര്‍ ആദ്യമാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ സ്ഥാപക അംഗമായിരുന്ന മുകുള്‍ ബി ജെ പിയില്‍ ചേര്‍ന്നത്.
Post Your Comments