
അലഹബാദ്: ബിജെപി നേതാക്കള്‍ക്കെതിരെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിടുമെന്ന വെല്ലുവിളിയുമായി പാട്ടീദാര്‍ നേതാവ് ഹാര്‍ദിക് പട്ടേല്‍. ഗാന്ധിനഗറില്‍ ശനിയാഴ്ച നടക്കാനിരിക്കുന്ന റാലിയില്‍ സ്ഫോടകാത്മകമായ വിവരങ്ങൾ പുറത്തു വിടുമെന്നും ഹാർദ്ദിക് പട്ടേൽ പറഞ്ഞു. എന്തിനെക്കുറിച്ചാണെന്നോ ആരെക്കുറിച്ചാണെന്നോ ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്നും ഹാർദിക് പറഞ്ഞു.
അമിത് ഷായുടെ ജന്മനാടായ മാന്‍സയിലെ റാലിയിൽ ആണ് വിവരങ്ങൾ പുറത്തു വിടുക എന്ന് ഹാർദിക് കൂട്ടിച്ചേർത്തു. ഹാര്‍ദിക് പട്ടേലിന്റേതെന്ന് അവകാശപ്പെട്ട് ചില സെക്സ് സിഡികള്‍ ഗുജറാത്ത് ചാനലുകൾ പുറത്തു വിട്ടിരുന്നു. ഇത് ബിജെപിയുടെ തറ വേലയാണെന്നും തന്റെ മോർഫ് ചെയ്ത പടമാണ് ഉപയോഗിച്ചിരിക്കുന്നതെന്നും ഹാർദിക് ആരോപിച്ചിരുന്നു.
Post Your Comments