ആലപ്പുഴ: ശതകോടീശ്വരനും പ്രവാസി വ്യവസായിയുമായ മുൻ മന്ത്രി തോമസ് ചാണ്ടി രണ്ടു സർക്കാരുകളിൽ നിന്നായി കൈപ്പറ്റിയത് നാല് കോടി രൂപ. കുവൈറ്റിൽ സ്കൂളുകളടക്കം വന്‍ വ്യവസായ സ്ഥാപനങ്ങള്‍ സ്വന്തമായുള്ള ശതകോടീശ്വരന്‍ രാഷ്ട്രീയരംഗത്ത് സജീവമായകാലം മുതല്‍ വിവാദങ്ങള്‍ കൂടപ്പിറപ്പായിരുന്നു. കോടീശ്വരനായിട്ടും സ്വന്തം ചികിത്സയ്ക്ക് സര്‍ക്കാര്‍ പണം ചെലവിട്ട് വിദേശത്തുപോയതുള്‍പ്പെടെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നതോടെ എന്നും വിവാദങ്ങളുടെ തോഴനായി രാഷ്ട്രീയ രംഗത്ത് തോമസ് ചാണ്ടി.
തന്റെ ചികിത്സയ്ക്കായി ഇദ്ദേഹം കൈപ്പറ്റിയത് ഖജനാവിലെ നാലുകോടിയോളം രൂപയാണ്. പരമാവധി അധികാരത്തില്‍ കടിച്ചുതൂങ്ങിയശേഷമായിരുന്നു തോമസ് ചാണ്ടിയുടെ മടക്കം. അദ്ദേഹത്തെ തിരിഞ്ഞുകുത്തിയത് സ്വന്തം തീരുമാനങ്ങള്‍ തന്നെ. കുട്ടനാട്ടിലെ കിരീടംവയ്ക്കാത്ത രാജാവിന്റെ ധാര്‍ഷ്ട്യത്തില്‍ തന്നെയാണ് എക്കാലത്തും തോമസ് ചാണ്ടി വിലസിയതും. ഇത് രാഷ്ട്രീയത്തിലും തിരിച്ചടികള്‍ക്ക് കാരണമായിട്ടുണ്ട്. താന്‍ ജയിച്ചുവരുമെന്നും എല്‍ഡിഎഫ് സര്‍ക്കാരില്‍ ജലസേചന മന്ത്രിയാവുമെന്നും വരെ പ്രസ്താവിച്ചതോടെ ചാണ്ടി കുരുക്കിലായി.
ഇതോടെയാണ് പിണറായി സര്‍ക്കാര്‍ രൂപീകരിച്ച വേളയില്‍ ചാണ്ടിയെ മന്ത്രിസ്ഥാനത്ത് പരിഗണിക്കാതെ എ.കെ.ശശീന്ദ്രനെ മന്ത്രിയാക്കാനുള്ള തീരുമാനത്തില്‍ എത്തുന്നതും. വ്യവസായി എന്ന നിലയില്‍ ഒരു വശത്തു വലിയ ലോകം കെട്ടിപ്പടുക്കുമ്പോഴും അശരണര്‍ക്ക് അഭയം നല്‍കിയെന്ന നിലയില്‍ ചാണ്ടിയെ ഇഷ്ടപ്പെടുന്ന നിരവധി പേരുമുണ്ട്.
Post Your Comments