ബെംഗളുരു : രാജ്യത്തെ ഞെട്ടിച്ച് വീണ്ടും അതിക്രൂരമായ മാനഭംഗം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ലോഡ്ജില്‍ പൂട്ടിയിട്ട് പത്തുദിവസം തുടര്‍ച്ചയായി കൂട്ടമാനഭംഗം ചെയ്തു. ബെംഗളുരുവിലാണ് രാജ്യം തലതാഴ്ത്തേണ്ട സംഭവമുണ്ടായത്. ബെംഗളുരു വൈറ്റ്ഫീല്‍ഡില്‍ നടന്ന സംഭവത്തില്‍ നാലുപേരെ അറസ്റ്റു ചെയ്തു.
പെണ്‍കുട്ടിയെ പീഡിപ്പിച്ച നാലുപേരെയും പിടികൂടിയതായും പ്രതികള്‍ക്കെതിരെ പോക്സോ നിയമപ്രകാരം കുറ്റം ചുമത്തിയതായും വൈറ്റ്ഫീല്‍ഡ് ഡിസിപി അബ്ദുല്‍ അഹദ് പറഞ്ഞു. 22നും 25നും ഇടയിലുള്ള മൂന്നു സുഹൃത്തുക്കളും 55കാരന് ലോഡ്ജ് നടത്തിപ്പുകാരനുമാണ് അറസ്റ്റിലായത്.
കേസിലെ മുഖ്യപ്രതി വൈറ്റ്ഫീല്‍ഡില്‍ ചായക്കട നടത്തുകയാണ്. അവിടെവച്ചു പരിചയപ്പെട്ട പെണ്‍കുട്ടിയെ സംഘം ചേര്‍ന്ന് തട്ടിക്കൊണ്ടു പോവുകയും ലോഡ്ജില്‍ എത്തിച്ച് പീഡിപ്പിക്കുകയുമായിരുന്നെന്നു പൊലീസ് പറഞ്ഞു. ഒക്ടോബര്‍ 26നായിരുന്നു സംഭവം. കുട്ടിയെ കാണാനില്ലെന്നു ഒക്ടോബര്‍ 30ന് പിതാവ് പരാതി നല്കി. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പീഡനവിവരം ചുരുളഴിഞ്ഞത്.
Post Your Comments