സ്മാര്‍ട്ട്‌ഫോണ്‍ ഇപ്പോൾ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നായി മാറിക്കൊണ്ടിരിക്കുകയാണ്. എന്തിനും ഏതിനും ഇപ്പോൾ നമ്മൾ സ്മാർട്ട്ഫോണുകളെയാണ് ആശ്രയിക്കുന്നത്. എന്നാൽ അടുത്ത തലമുറ ഫോണുകൾ ബുദ്ധിവികാസം പ്രാപിച്ചു തുടങ്ങിയ യന്ത്രങ്ങളായി തീരുകയാണ്. അവയ്ക്ക് കാര്യങ്ങള്‍ ഗ്രഹിക്കാനും സ്വയം തീരുമാനമെടുക്കാനുമുള്ള കഴിവുണ്ടായിരിക്കും. അതിനൊരു ഉത്തമ ഉദാഹരണമാണ് വാവെയ് മുന്നോട്ട് വയ്ക്കുന്നത്. അവരുടെ അടുത്ത തലമുറയിലെ ഫോൺ ക്യാമറയ്ക്ക് ഉപയോക്താവ് എന്തിനെയാണ് ഫോട്ടോ എടുക്കാന്‍ ശ്രമിക്കുന്നത് എന്നറിയാന്‍ സാധിക്കുമെന്നാണ് അവർ അവകാശപ്പെടുന്നത്.
വാവെയ് പോലെയുള്ള കമ്പനികള്‍ ഐഒഎസും, ആന്‍ഡ്രോയിഡും പോലെ, ആപ്പിളിന്റെ എആര്‍കിറ്റോ (ARKit) ഗൂഗിളിന്റെ ന്യൂറല്‍ (neural) എൻജിനോ മാത്രമായിരിക്കും കൃത്രിമ ബുദ്ധിയുടെ മൊത്തവ്യാപാരികള്‍ എന്ന തോന്നലാണ് തകര്‍ക്കുന്നത്. കമ്പനികള്‍ സ്വന്തം നിലയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വികസിപ്പിക്കാന്‍ മുന്നോട്ടു വരുന്നു എന്നതാണ് പുതിയൊരു മാറ്റം.
നിലവില്‍ സ്മാര്‍ട്ട് ഉപകരണങ്ങളില്‍ പല കമ്പനികളും ശ്രമിക്കുന്നത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസിന് സ്വന്തമായി ഒരു നിലനില്‍പ്പു നല്‍കാനല്ല. മറിച്ച് കൃത്രിമ ബുദ്ധിയുടെ സഹായത്തോടെ ഇപ്പോഴുള്ള ഉപകരണങ്ങളെ ബുദ്ധിയുള്ളവയാക്കാനാണ്. ഉപയോക്താവിന്റെ ശീലങ്ങളെയും മറ്റും വിലയിരുത്തി സ്വന്തം നിലയില്‍ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിവുള്ളവയായിരിക്കും അടുത്ത തലമുറയിലെ ഫോണുകള്‍ എന്നാണ് വിദഗ്ധര്‍ പറയുന്നത്.
ഒരു മിനിറ്റില്‍ 2000 ഫോട്ടോകളെ കിരിന്‍ പ്രോസസറും അണിഞ്ഞെത്തുന്ന വാവെയുടെ മെയ്റ്റ് 10/മെയ്റ്റ് 10 പ്രോ ഫോണുകളുടെ ന്യൂറല്‍ പ്രോസസിങ് എൻജിന് തിരിച്ചറിയാനാകും. അവരുടെ എഐ പ്രോസസറിന്റെ നിര്‍മാണം വിവേചനബുദ്ധിയ്ക്കും സ്വകാര്യതയ്ക്കും ഊന്നല്‍ നല്‍കിയാണ് നിര്‍വ്വഹിച്ചിരിക്കുന്നതെന്നാണ് വാവെയ് പറയുന്നത്.
Post Your Comments