Latest NewsIndiaNews

30 കോടി കമല്‍ഹാസന്‍ തിരിച്ചു നല്‍കുന്നു

ചെന്നൈ: 30 കോടി രൂപ തിരിച്ചു നല്‍കുന്നുവെന്ന് കമല്‍ഹാസന്‍. താന്‍ പുതിയതായി രൂപീകരിക്കാനൊരുങ്ങുന്ന രാഷ്ട്രീയ പാര്‍ട്ടിയിലേയ്ക്ക് സംഭാവനയായി കിട്ടിയ രൂപയാണ് തിരികെ നൽകാനൊരുങ്ങുന്നത്. അടുത്തിടെ കമല്‍ രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി തന്നെ 30 കോടി രൂപ സ്വരൂപിച്ച കാര്യം വെളിപ്പെടുത്തിയിരുന്നു.

‘ആനന്ദവികടന്‍’ ലെ പ്രതിവാര പംക്തിയിലാണ് സംഭാവനയായി ലഭിച്ച തുക സൂക്ഷിച്ചുവെയ്ക്കാന്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ തിരികെ നല്‍കുക ആണെന്ന് താരം വ്യക്തമാക്കിയത്. പാര്‍ട്ടി പ്രഖ്യാപനം പോലും നടത്താതെ പണം കൈയില്‍ വെയ്ക്കുന്നത് നിയമവിരുദ്ധമാണെന്നും, അതിനാല്‍ പണം തിരികെ നല്‍കുകയാണെന്നും താരം വ്യക്തമാക്കി.

ഇനി പണം പാര്‍ട്ടി പ്രഖ്യാപനം നടത്തി, പേരും നല്‍കിയതിനു ശേഷം മാത്രമേ സംഭാവനയായി സ്വീകരിക്കുന്നുള്ളുവെന്നും കമല്‍ഹാസന്‍ പറയുന്നു..എന്നാല്‍ താരം പുതിയ രാഷ്ട്രീയ പാര്‍ട്ടി എന്ന് പ്രഖ്യാപിക്കും എന്ന കാര്യം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. രജനീകാന്ത് ഉള്‍പ്പെടെ ഉള്ളവരുടെ പിന്തുണയോടെ ആകും താരത്തിന്റെ രാഷ്ട്രീയ പ്രവേശനം എന്നാണ് സൂചനകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button